രേണുക വേണു|
Last Modified ശനി, 11 ഫെബ്രുവരി 2023 (11:41 IST)
നാഗ്പൂര്‍ ടെസ്റ്റില്‍ ആധിപത്യം ഉറപ്പിച്ച് ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 223 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെയും അക്ഷര്‍ പട്ടേല്‍ രവീന്ദ്ര ജഡേജ എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെയും കരുത്തില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 400 റണ്‍സ് നേടി. ഒന്നാം ഇന്നിങ്‌സില്‍ 177 റണ്‍സാണ് ഓസ്‌ട്രേലിയ നേടിയത്.
രോഹിത് ശര്‍മ 120 റണ്‍സ് നേടി ടോപ് സ്‌കോററായി. അക്ഷര്‍ പട്ടേല്‍ 174 പന്തില്‍ നിന്ന് പത്ത് ഫോറും ഒരു സിക്‌സും സഹിതം 84 റണ്‍സ് നേടി. 16 റണ്‍സ് അകലെയാണ് അക്ഷറിന് സെഞ്ചുരി നഷ്ടമായത്. ജഡേജ 185 പന്തില്‍ ഒന്‍പത് ഫോര്‍ സഹിതം 70 റണ്‍സ് നേടി. മുഹമ്മദ് ഷമി 47 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 37 റണ്‍സ് നേടി. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ടോഡ് മര്‍ഫി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി.