1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Women's T20 World Cup 2023

Women's T20 World Cup 2023: കരുത്തരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലെത്തുമോ? ഇനി ആവേശ പോരാട്ടങ്ങള്‍

ഫെബ്രുവരി 23 വ്യാഴാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 6.30 നാണ് ഓസ്‌ട്രേലിയ-ഇന്ത്യ സെമി ഫൈനല്‍ മത്സരം

Women's T20 World Cup 2023
Women's T20 World Cup Semi Final Match: വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ ഇനി ആവേശ പോരാട്ടങ്ങള്‍. ഫെബ്രുവരി 23, 24 (വ്യാഴം, വെള്ളി) ദിവസങ്ങളിലാണ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍. ഗ്രൂപ്പ് എയില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് സെമി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഗ്രൂപ്പ് ബിയില്‍ നിന്ന് സെമി ഫൈനലിലേക്ക് എത്തിയിരിക്കുന്നത് ഇംഗ്ലണ്ടും ഇന്ത്യയും. 
 
ഫെബ്രുവരി 23 വ്യാഴാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 6.30 നാണ് ഓസ്‌ട്രേലിയ-ഇന്ത്യ സെമി ഫൈനല്‍ മത്സരം. ഫെബ്രുവരി 24 വെള്ളിയാഴ്ച ഇന്ത്യന്‍ സമയം 6.30 നാണ് ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക സെമി ഫൈനല്‍. സെമി ഫൈനലില്‍ ജയിക്കുന്നവര്‍ ഫെബ്രുവരി 26 ഞായറാഴ്ച വൈകിട്ട് 6.30 ന് നടക്കുന്ന ഫൈനലില്‍ കിരീടത്തിനായി ഏറ്റുമുട്ടും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം. 
 
അടുത്ത ലേഖനം
നാണംകെട്ട് പാക്കിസ്ഥാന്‍; വനിത ട്വന്റി 20 യില്‍ ഇംഗ്ലണ്ടിനോട് വന്‍ തോല്‍വി