സഞ്ജുവിൽ നിന്നും ഏറെ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്നു, റോൾ മോഡലുകളുടെ പേര് പറഞ്ഞ് യശ്വസി ജയ്സ്വാൾ

അഭിറാം മനോഹർ| Last Modified വെള്ളി, 12 മെയ് 2023 (16:10 IST)
പതിനാറാം സീസണിൽ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനത്തോടെ ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരിൽ നിന്നും പ്രശംസ ഏറ്റുവാങ്ങുകയാണ് രാജസ്ഥാൻ യുവതാരം യശ്വസി ജയ്സ്വാൾ. ഈ വർഷത്തെ ഐപിഎൽ സീസണിലെ 12 മത്സരങ്ങളിൽ നിന്ന് 52.2 എന്ന മികച്ച ശരാശരിയിലും 167.1 എന്ന സ്ട്രൈക്ക്റേറ്റിലുമായി 575 റൺസാണ് സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ ഭാവി പ്രതീക്ഷയായി കണക്കാക്കുന്ന താരം ഇപ്പോഴിതാ ക്രിക്കറ്റിലെ തൻ്റെ മെൻ്റർമാരുടെ പേരുകൾ തുറന്ന് പറഞ്ഞിരിക്കുകയാണ്.

എം എസ് ധോനി, വിരാട് കോലി,രോഹിത് ശർമ,ജോസ് ബട്ട്‌ലർ, തുടങ്ങിവരിൽ നിന്നും പഠിക്കാനാണ് ശ്രമിക്കുന്നത്. എനിക്ക് വേണ്ടി കഴിഞ്ഞ മത്സരത്തിൽ ജോസ് ബട്ട്‌ലർ അദ്ദേഹത്തിൻ്റെ വിക്കറ്റ് വിട്ട് നൽകി. ഞാൻ അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു. ഐപിഎല്ലിൽ മികച്ച താരങ്ങൾക്കൊപ്പം കളിക്കാനാവുന്നതിൽ സന്തോഷമുണ്ട്. അവർക്കൊപ്പമുള്ളത് എൻ്റെ പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജയ്സ്വാൾ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :