അനുബന്ധ വാര്ത്തകള്
- സെഞ്ചുറിയെന്ന ചിന്ത മനസ്സിൽ വന്നിട്ടില്ല, ടീമിൻ്റെ നെറ്റ് റൺറേറ്റിനെ പറ്റി മാത്രമായിരുന്നു ചിന്ത: ജയ്സ്വാൾ
- ചാഹലിനെ നമ്മൾ ഇതിഹാസമായി കാണേണ്ട സമയമായി: സഞ്ജു സാംസൺ
- വിജയത്തിൽ സന്തോഷം, പക്ഷേ രാജസ്ഥാന് സെയ്ഫ് ആകാൻ ഇന്ന് മുംബൈ തോൽക്കണം: ആകാംക്ഷയിൽ ആരാധകർ
- Nitish Rana: ബുദ്ധിയുള്ള ആരെങ്കിലും ഇങ്ങനെയൊരു മണ്ടത്തരം ചെയ്യുമോ? തല്ല് വാങ്ങിക്കൂട്ടി നിതീഷ് റാണ
- ലേലത്തിൽ വന്നാൽ അവന് വേണ്ടി ടീമുകൾ കോടികൾ മുടക്കും, യുവതാരത്തെ പ്രശംസിച്ച് ദീപ് ദാസ് ഗുപ്ത
Nithish rana: മുൻപും ആദ്യ ഓവറുകൾ ചെയ്തിട്ടുണ്ട്. ജെയ്സ്വാളിനെ പുറത്താക്കാനാകുമെന്ന് കരുതി, ആദ്യ ഓവറിനെ പറ്റി നിതീഷ് റാണ
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസുമായി പരാജയപ്പെട്ടതിൽ തനിക്കെതിരെ ഉയർന്ന് വരാൻ സാധ്യതയുള്ള വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ നിതീഷ് റാണ. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടരാനെത്തിയ രാജസ്ഥാനെതിരെ നിതീഷ് റാണയായിരുന്നു ആദ്യ ഓവർ എറിയാനെത്തിയത്. ഈ ഓവറിൽ നിന്ന് മാത്രം 26 റൺസ് ജയ്സ്വാൾ അടിച്ചെടുത്തിരുന്നു.
ജയ്സ്വാളിൻ്റെ ഇന്നിങ്ങ്സ് പ്രശംസനീയമായിരുന്നു. ഞങ്ങൾ ബാറ്റിംഗിൽ ഒരുപാട് പിഴവുകൾ വരുത്തി. അതാണ് 2 പോയിൻ്റ് നഷ്ടമാകാൻ കാരണമായത്. ഒരു പാർട്ട് ടൈം ബൗളറെന്ന നിലയിൽ ഫോമിലുള്ള ജയ്സ്വാളിനെ പുറത്താക്കാൻ സാധിക്കും എന്ന വിശ്വാസത്തിലാണ് മത്സരത്തിലെ ആദ്യ ഓവർ ഞാൻ ബൗൾ ചെയ്യാൻ തീരുമാനിച്ചത്. പക്ഷേ ഇത് അദ്ദേഹത്തിൻ്റെ ദിവസമായിരുന്നു. എന്നാൽ അത്തരമൊരു തീരുമാനമെടുത്തതിൽ ഖേദിക്കുന്നില്ലെന്നും നിതീഷ് റാണ കൂട്ടിചേർത്തു.