ദീപ്തിയെ നിലനിർത്താതെ ഞെട്ടിച്ച് യുപി വാരിയേഴ്സ്, കൃത്യമായ കാരണമുണ്ടെന്ന് പരിശീലകൻ അഭിഷേക് നായർ

Why deepti sharma released UP warriors coach abhishek sharma responds
അഭിറാം മനോഹർ| Last Modified വെള്ളി, 7 നവം‌ബര്‍ 2025 (18:34 IST)
വനിതാ പ്രീമിയര്‍ ലീഗ് 2026 സീസണിന് മുന്‍പായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ ഇന്ത്യയെ ലോകകപ്പില്‍ വിജയികളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയെ യുപി വാരിയേഴ്‌സ് വിട്ടുകളഞ്ഞത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. ഫൈനലില്‍ അര്‍ധസെഞ്ചുറിയും 5 വിക്കറ്റുകളും സ്വന്തമാക്കിയ ദീപ്തി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് സൂപ്പര്‍ താരത്തെ നിലനിര്‍ത്താതിരുന്നത് എന്നതിനെ പറ്റി വ്യക്തമാക്കിയിരിക്കുകയാണ് യുപി വാരിയേഴ്‌സ് പരിശീലകനായ അഭിഷേക് നായര്‍.


റിട്ടെന്‍ഷന്‍ വരുമ്പൊള്‍ ആരെയെല്ലാം നിലനിര്‍ത്തണമെന്നത് എപ്പോഴും പ്രയാസമേറിയ കാര്യമാണ്. ടീമില്‍ മികച്ച ഒട്ടനേകം കളിക്കാരുണ്ട്. എന്നാല്‍ ഒരു ക്ലീന്‍ സ്ലേറ്റ് എന്ന നിലയില്‍ ഓക്ഷനില്‍ ചെല്ലാനാണ് ടീം തീരുമാനം. ജിയോ ഹോട്ട്സ്റ്റാറിനോട് സംസാരിക്കവെ അഭിഷേക് നായര്‍ പറഞ്ഞു.
2026 ഡബ്യുപിഎല്‍ സീസണിന് മുന്നോടിയായി 50 ലക്ഷം രൂപയ്ക്ക് ശ്വേത ഷെരാവത്തിനെ മാത്രമാണ് യുപി നിലനിര്‍ത്തിയത്.

പേഴ്‌സില്‍ പൈസയുണ്ടെങ്കില്‍ ചാമ്പ്യന്‍ഷിപ്പ് വിജയിപ്പിക്കാനാകുന്ന താരങ്ങളെ ടീമിലെത്തിക്കാനാകും. ടീം കൈവിട്ട താരങ്ങളെയും തിരിച്ചെത്തിക്കാനാകും പറഞ്ഞു. ഫുള്‍ പേഴ്‌സുമായി പോവുക ടീമിനായി ഒരു വിന്നിങ്ങ് കോമ്പിനേഷനെ സ്വന്തമാക്കുക. ഇതാണ് ഇത്തവണ യുപി വാരിയേഴ്‌സ് പിന്തുടരാന്‍ പോകുന്ന രീതി. അഭിഷേക് നായർ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :