അഭിഷേക് നായര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുഖ്യ പരിശീലകന്‍

2024 സീസണില്‍ കൊല്‍ക്കത്ത കിരീടം ചൂടിയപ്പോള്‍ ചന്ദ്രകാന്ത് ആയിരുന്നു മുഖ്യ പരിശീലകന്‍

Abhishek Nayar, Abhishek Nayar confirmed as KKR head coach, KKR, IPL 2025, അഭിഷേക് നായര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുഖ്യ പരിശീലകന്‍
രേണുക വേണു| Last Modified വ്യാഴം, 30 ഒക്‌ടോബര്‍ 2025 (16:59 IST)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അഭിഷേക് നായര്‍. ചന്ദ്രകാന്ത് പണ്ഡിറ്റിനു പകരക്കാരനായാണ് അഭിഷേക് നായരുടെ നിയമനം. മൂന്ന് സീസണുകളില്‍ മുഖ്യ പരിശീലകന്‍ ആയിരുന്ന ചന്ദ്രകാന്ത് വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്‌സ് മുഖ്യ പരിശീലകനായി നിയമിതനായി. ഇതേ തുടര്‍ന്നാണ് കൊല്‍ക്കത്ത പുതിയ പരിശീലകനെ നിയമിച്ചത്.

2024 സീസണില്‍ കൊല്‍ക്കത്ത കിരീടം ചൂടിയപ്പോള്‍ ചന്ദ്രകാന്ത് ആയിരുന്നു മുഖ്യ പരിശീലകന്‍.

42 കാരനായ അഭിഷേക് നായര്‍ 2018 സീസണ്‍ മുതല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സപ്പോര്‍ട്ടിങ് സ്റ്റാഫാണ്. 2024 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അസിസ്റ്റന്റ് കോച്ച് ആയതോടെയാണ് കൊല്‍ക്കത്തയുമായുള്ള ബന്ധം ഉപേക്ഷിച്ചത്. 2025 സീസണില്‍ അഭിഷേക് കൊല്‍ക്കത്ത സ്റ്റാഫില്‍ അംഗമായിരുന്നില്ല. ദീര്‍ഘകാലം കൊല്‍ക്കത്തയുമായുള്ള ബന്ധം പരിഗണിച്ചാണ് അഭിഷേകിനെ മുഖ്യ പരിശീലകനാക്കിയതെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.

ഡ്വയ്ന്‍ ബ്രാവോ കൊല്‍ക്കത്ത മെന്റര്‍ ആയി തുടരും. ഭരത് അരുണിനു പകരം പുതിയ ബൗളിങ് പരിശീലകനെ തേടുകയാണ് കൊല്‍ക്കത്ത ഇപ്പോള്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :