ടെസ്റ്റില്‍ ഇനി നമ്പര്‍ 3 ആര്? ഗില്ലിനെ താഴേക്ക് ഇറക്കാനും ആലോചന

രേണുക വേണു| Last Modified വ്യാഴം, 6 ജൂലൈ 2023 (11:07 IST)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഈ മാസം 12 ന് തുടക്കമാകും. രണ്ട് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്. ചേതേശ്വര്‍ പുജാരയുടെ പകരക്കാരനെ കണ്ടെത്തുകയാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിനു മുന്‍പ് സെലക്ടര്‍മാര്‍ക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനുമുള്ള പ്രധാനപ്പെട്ട ടാസ്‌ക്. ടെസ്റ്റില്‍ ഏറ്റവും നിര്‍ണായകമായ ഉത്തരവാദിത്തമാണ് മൂന്നാം നമ്പര്‍ ബാറ്റര്‍ക്കുള്ളത്. ഇത്രയും നാള്‍ പുജാരയെ വിശ്വസിച്ചു ഏല്‍പ്പിച്ചിരുന്ന ഉത്തരവാദിത്തം ഇനി മറ്റൊരു യുവതാരത്തിന് നല്‍കേണ്ട സാഹചര്യമാണ്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ പുജാരയുടെ പകരക്കാരായി ടീമില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് യഷ്വസി ജയ്‌സ്വാളും ഋതുരാജ് ഗെയ്ക്വാദും ആണ്. ഇവരില്‍ ജയ്‌സ്വാളിനാണ് കൂടുതല്‍ സാധ്യത. എന്നാല്‍ മൂന്നാം നമ്പറില്‍ മറ്റൊരു പരീക്ഷണത്തിനു ഇന്ത്യ ആലോചിക്കുന്നുണ്ട്. ജയ്‌സ്വാളിനെ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറാക്കി ശുഭ്മാന്‍ ഗില്ലിനെ മൂന്നാം നമ്പറിലേക്ക് ഇറക്കുന്ന കാര്യമാണ് ഇന്ത്യ ആലോചിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :