1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Anderson dont have that old caliber ponting criticize bowler

ആൻഡേഴ്സണ് പഴയ വീര്യമില്ല, ടീമിൽ നിന്നും പുറത്താക്കണമെന്ന് പോണ്ടിംഗ്

Anderson
ആഷസ് പരമ്പരയിലെ ആദ്യ 2 ടെസ്റ്റുകളില്‍ മോശം പ്രകടനം നടത്തിയ ഇംഗ്ലണ്ട് വെറ്ററന്‍ പേസര്‍ ജെയിംസ് ആഡേഴ്‌സണെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ്. കഴിഞ്ഞ 2 ടെസ്റ്റ് മത്സരങ്ങളിലെ നാല് ഇന്നിങ്ങ്‌സുകളില്‍ നിന്നും 75.33 ശരാശരിയില്‍ 3 വിക്കറ്റ് മാത്രമാണ് ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയത്. ആന്‍ഡേഴ്‌സണ്‍ തിളങ്ങാത്തതിനെ തുടര്‍ന്നാണ് ഇംഗ്ലണ്ട് 20ന് പരമ്പരയില്‍ പിന്നിലായി പോയതെന്നും പോണ്ടിംഗ് പറയുന്നു.
 
ഇംഗ്ലണ്ടിനായി ഏറ്റവും നിരാശപ്പെടുത്തിയ ബൗളര്‍ ആന്‍ഡേഴ്‌സണായിരുന്നു. പുതിയ പന്തില്‍ മായാജാലം കാണിക്കുന്ന ബൗളറായിരുന്നു ആന്‍ഡേഴ്‌സണ്‍. എന്നാല്‍ അത് ഇവിടെ ആവര്‍ത്തിക്കാന്‍ താരത്തിനായിട്ടില്ല. ആന്‍ഡേഴ്‌സണ്‍ കളിയിലെ എക്കാലഠെയും മികച്ച താരമാണ്. വിക്കറ്റ് വീഴ്ത്താന്‍ അസാധാരണമായ താരം. എന്നാല്‍ കഴിഞ്ഞയാഴ്ചയിലെ പ്രകടനം നോക്കുകയാണെങ്കില്‍ അവനായിരുന്നു ഏറ്റവും മോശം പ്രകടനം നടത്തിയ താരം. പോണ്ടിംഗ് പറഞ്ഞു.
അടുത്ത ലേഖനം
പരിക്കിന്റെ പിടിയിലുള്ള വില്യംസണ് ലോട്ടറി, ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത്, താഴോട്ടിറങ്ങി റൂട്ട്, സ്മിത്തിന് നേട്ടം