ട്വന്റി 20 യിലും സഞ്ജുവിന് അവസരം, കോലിയും രോഹിത്തും പുറത്ത് തന്നെ; വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

രോഹിത് ശര്‍മയും വിരാട് കോലിയും ട്വന്റി 20 ടീമില്‍ ഇടം പിടിച്ചിട്ടില്ല

രേണുക വേണു| Last Modified വ്യാഴം, 6 ജൂലൈ 2023 (07:34 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി 20 ടീമിലും ഇടം പിടിച്ചു. നേരത്തെ ഏകദിന സ്‌ക്വാഡിലും സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നു. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ട്വന്റി 20 ടീമില്‍ ഇഷാന്‍ കിഷനും സഞ്ജുവുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. സൂര്യകുമാര്‍ യാദവാണ് ഉപനായകന്‍. അഞ്ച് മത്സരങ്ങളാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലുള്ളത്.

രോഹിത് ശര്‍മയും വിരാട് കോലിയും ട്വന്റി 20 ടീമില്‍ ഇടം പിടിച്ചിട്ടില്ല. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. മുകേഷ് കുമാര്‍ ട്വന്റി 20 ടീമിലും ഇടം പിടിച്ചു.

ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, യഷ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :