കോഹ്‌ലിക്ക് ശേഷം ക്യാപ്റ്റൻ ആര് ? ക്യാപ്റ്റനാകുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തി ഇന്ത്യൻ യുവതാരം

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 5 ഏപ്രില്‍ 2020 (12:18 IST)
വിരാട് കോഹ്‌ലിയ്ക്ക് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ ആരായിരിക്കും ? ഈ ചോദ്യം ഉയരാൻ സമയം ആയിട്ടില്ല. ഇന്ത്യയെ നയിക്കാൻ കോഹ്‌ലി പ്രാപ്തനാണ്. എന്നാൽ ഒരുനാൾ കോ‌ഹ്‌ലിയ്ക്ക് ഈ സ്ഥാനം ഒഴിയേണ്ടി വരും. അന്ന് ആരായിരിക്കും ഇന്ത്യൻ നായകതപദവിയിലേയ്ക്ക് എത്തുക എന്ന് ചിന്തിച്ചിട്ടുണ്ടോ ? ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് എത്തുന്നതിനെ കുറിച്ച് താൻ ചിന്തിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രേയസ് അയ്യർ.

ഭാവിയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നതിനെ കുറിച്ച്‌ ഞാന്‍ ചിന്തിച്ചിട്ടുണ്ട്‌. എന്നാൽ ഇപ്പോള്‍ അതിലേക്കല്ല എന്റെ ശ്രദ്ധ. ഈ നിമിഷത്തെ കുറിച്ചാണ്‌ ഞാന്‍ ചിന്തിക്കുന്നത്. ഭാവിയിലെ എന്റെ നായകത്വത്തെ കുറിച്ച്‌ ഇപ്പോള്‍ ഞാൻ കൂടുതൽ ആലോചിച്ച്‌ കൂട്ടുന്നില്ല, ഈ നിമിഷം ആസ്വദിക്കാനാണ്‌ എനിക്ക്‌ താൽപര്യം. ഇന്ത്യന്‍ ടീമിന്റെ ക്യാപ്‌ ആദ്യമായി കിട്ടിയപ്പോൾ ഞൻ വികാരാധീതനായില്ല ഇതിന്‌ മുന്‍പേ എനിക്ക്‌ ക്യാപ്‌ ലഭിക്കേണ്ടതായിരുന്നു എന്നാണ്‌ എനിക്ക് തോന്നിയിട്ടുള്ളത്. 2018 മുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ്‌ ശ്രേയസ്‌ അയ്യർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :