ഐപിഎൽ താരലേലത്തിൽ രണ്ട് താരങ്ങളെ നോട്ടമിട്ടിരുന്നു, പക്ഷേ കിട്ടിയില്ല: തുറന്ന് പറഞ്ഞ് ലക്ഷ്‌മൺ

അഭിറാം മനോഹർ| Last Modified ശനി, 20 ഫെബ്രുവരി 2021 (12:46 IST)
താരലേലത്തിൽ ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിനെയും ഓൾ റൗണ്ടർ കൃഷ്‌ണപ്പ ഗൗതമിനെയും ടീമിലെത്തിക്കാൻ ആഗ്രഹിച്ചിരുന്നതായി
സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഉപേദേഷ്ടാവായ വി.വി.എസ് ലക്ഷ്മണ്‍.

കൃത്യമായ പ്ലാനിംഗോടെയാണ് ഞങ്ങൾ ലേലത്തിനെത്തിയത്. പക്ഷേ നിർഭാഗ്യവശാൽ അവരെ വാങ്ങാനായില്ല. ഇന്ത്യൻ താരങ്ങളിൽ കേദാർ ജാദവിനെ കണ്ണുവെച്ചിരുന്നു.ജാദവിനെ സ്വന്തമാക്കാന്‍ കഴിഞ്ഞു, പക്ഷെ ഗൗതമിന്റെ വില വളരെ കൂടുതലായിരുന്നു.

ലേലത്തില്‍ മൂന്നു പേരെ വാങ്ങാനായതില്‍ ഞങ്ങള്‍ സംതൃപ്തരാണ്. കാരണം 22 താരങ്ങള്‍ ടീമിലിരിക്കെയാണ് ഞങ്ങള്‍ ലേലത്തിനു വന്നത്. അതുകൊണ്ടു തന്നെ വളരെ സന്തുലിതമായ ടീമാണ് ഇപ്പോഴത്തേത്’ ലക്ഷ്മണ്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :