"കഴിഞ്ഞ സീസൺ സമ്പൂർണ്ണ പരാജയം എന്നിട്ടും വില 14 കോടിയിലേറെ" കാരണം ഇതെന്ന് ബാംഗ്ലൂർ

അഭിറാം മനോഹർ| Last Modified വെള്ളി, 19 ഫെബ്രുവരി 2021 (12:34 IST)
ഇത്തവണത്തെ ഐപിഎല്ലിൽ പൊന്നുംവില നൽകിയാണ് ഓസീസ് ഓൾറൗണ്ടറായ ഗ്ലെൻ മാക്‌സ്‌വെല്ലിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിലെത്തിച്ചത്. അടിസ്ഥാന വില രണ്ട് കോടിയുണ്ടായിരുന്ന താരത്തിനായി 14.25 കോടി രൂപയാണ് ബാംഗ്ലൂർ മുടക്കിയത്. ഇപ്പോളിതാ എന്തുകൊണ്ട് മാക്‌സ്‌വെല്ലിന് ഇത്രയും വലിയ തുക മുടക്കിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബാംഗ്ലൂർ ടീം.

മധ്യനിരയിൽ ഒരു എക്‌സ് ഫാക്‌ടർ ആകാൻ കഴിയുന്ന ഒരു താരത്തിന് പിന്നാലെയാണ് തങ്ങളുണ്ടായിരുന്നതെന്ന് ടീം ഓപ്പറേഷൻസ് ഡയറക്‌ടറായ മൈക്ക് ഹെസൺ പറഞ്ഞു. അത് എത്തിനിന്നത് മാക്‌സ്‌വെല്ലിലായിരുന്നു. മധ്യനിരയിൽ ഡിവില്ലിയേഴ്‌സിനെ പിന്തുണക്കാൻ മാക്‌സ്‌വെല്ലിന് സാധിക്കുമെന്നും മൈക്ക് ഹെസൺ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :