1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Its time to rectify mistakes says mitchell starc

2019ലെ തെറ്റ് തിരുത്താനുള്ള അവസരമാണിത്, ഇന്ത്യക്ക് മുന്നറിയിപ്പുമായി മിച്ചൽ സ്റ്റാർക്ക്

സ്റ്റാർക്ക്
ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ഈ മാസം 17ന് ആരംഭിക്കാനിരിക്കെ ഇന്ത്യയെ വെല്ലുവിളിച്ച് ഓസീസ് സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക്. 2019ലെ ടെസ്റ്റ് പരമ്പരയിൽ വരുത്തിയ പിഴവുകൾ തിരുത്താനുള്ള സമയമാണ് വന്നിരിക്കുന്നതെന്നാണ് സ്റ്റാർക്ക് പറയുന്നത്. 
 
2018-19ൽ ഓസീസിനേക്കാളും ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്ക് മുൻതൂക്കം ഉണ്ടായിരുന്നു. ഞങ്ങൾ ആ തോൽവിയിൽ നിന്നും ഒളിച്ചോടുന്നില്ല. ഇത്തവണ അതിനാൽ തന്നെ ആ പിഴവുകൾ തിരുത്താനുള്ള സമയമാണ് സ്റ്റാർക്ക് പറഞ്ഞു. പരിക്കിനെ തുടർന്ന് നേരത്തെ ഇന്ത്യക്കെതിരായ ഏകദിന ടി20 മത്സരങ്ങളിൽ സ്റ്റാർക്ക് കളിച്ചിരുന്നില്ല. ടെസ്റ്റിൽ സ്റ്റാർക്ക് കൂടെ തിരിച്ചെത്തുന്നതോടെ ഓസ്ട്രേലിയ കൂടുതൽ ശക്തരാകും.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
അഡലെയ്‌ഡിൽ കോലിയെ കാത്തിരിക്കുന്നത് വമ്പൻ നേട്ടം, പോണ്ടിങ്ങിനെ മറിക‌ടക്കാൻ അവസരം