വിഷ്ണു സോളങ്കിയുടെ അച്ഛനും മരിച്ചു ! അന്ത്യകര്‍മ്മങ്ങള്‍ ഡ്രസിങ് റൂമിലിരുന്ന് വീഡിയോ കോളിലൂടെ കണ്ട് താരം, മത്സരശേഷം വീട്ടിലേക്ക് വരാമെന്ന് വിഷ്ണു

രേണുക വേണു| Last Modified തിങ്കള്‍, 28 ഫെബ്രുവരി 2022 (12:15 IST)

ബറോഡ ക്രിക്കറ്റ് താരം വിഷ്ണു സോളങ്കിയെ തേടി മറ്റൊരു ദുഃഖവാര്‍ത്ത കൂടി. വിഷ്ണുവിന്റെ അച്ഛന്‍ മരിച്ചു. ഏറെ നാളായി രോഗാവസ്ഥയിലായിരുന്നു. ബറോഡയ്ക്കായി രഞ്ജി ട്രോഫിയില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അച്ഛന്റെ മരണവാര്‍ത്ത വിഷ്ണു സോളങ്കിയെ ടീം മാനേജ്‌മെന്റ് അറിയിച്ചത്.

മകള്‍ മരിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് അച്ഛന്റെ മരണവാര്‍ത്തയും വിഷ്ണുവിനെ തേടിയെത്തിയത്. പിറന്നുവീണതിനു പിന്നാലെയാണ് വിഷ്ണുവിന്റെ മകള്‍ മരിച്ചത്. കുട്ടിയുടെ സംസ്‌കാര ചടങ്ങുകലില്‍ പങ്കെടുത്ത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വിഷ്ണു കളിക്കളത്തില്‍ തിരിച്ചെത്തുകയും ചെയ്തു. മകളുടെ സംസ്‌കാര ചടങ്ങിന് ശേഷം തിരിച്ചെത്തി രഞ്ജി ട്രോഫിയില്‍ ചണ്ഡിഗഡിനെതിരെ വിഷ്ണു സെഞ്ചുറി നേടിയിരുന്നു.

ചണ്ഡിഗഡിനെതിരായ മത്സരത്തിനായി ഭുവനേശ്വറിലെത്തിയപ്പോഴാണ് മകളുടെ മരണവാര്‍ത്ത വിഷ്ണു സോളങ്കിയെ തേടിയെത്തിയത്. ഇതോടെ വഡോദരയിലേക്ക് തിരിച്ചുപോയ സോളങ്കി സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തു. എന്നാല്‍, മൂന്നു ദിവസത്തിനുശേഷം ബറോഡയ്ക്കായി രഞ്ജി കളിക്കാന്‍ അദ്ദേഹം ഭുവനേശ്വറിലേക്കു തിരിച്ചെത്തുകയായിരുന്നു. മകള്‍ മരിച്ച് പത്ത് ദിവസത്തിനു ശേഷം വിഷ്ണുവിനെ തേടിയെത്തിയത് അച്ഛന്റെ മരണവാര്‍ത്തയാണ്.

അച്ഛന്‍ മരിച്ച വിവരം ബറോഡ ടീം മാനേജ്‌മെന്റ് അറിയുമ്പോള്‍ വിഷ്ണു ഫീല്‍ഡ് ചെയ്യുകയായിരുന്നു. ഉടനെ തന്നെ താരത്തെ ഡ്രസിങ് റൂമിലേക്ക് വിളിച്ചു. അച്ഛന്‍ മരിച്ച കാര്യം അറിയിച്ചു. ബറോഡ ടീം മാനേജര്‍ ധര്‍മ്മേന്ദ്ര അറോതെയാണ് വിഷ്ണുവിനോട് അച്ഛന്റെ വിയോഗ വാര്‍ത്ത അറിയിച്ചത്.

മൃതദേഹം അധികനേരം സൂക്ഷിക്കാന്‍ സാധിക്കാത്തതിനാല്‍ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. താന്‍ ടീമിനൊപ്പം തുടരുകയാണെന്ന് വിഷ്ണു തീരുമാനമെടുത്തു. ഡ്രസിങ് റൂമിലിരുന്ന് വീഡിയോ കോളിലൂടെയാണ് അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ വിഷ്ണു കണ്ടത്. മത്സരശേഷം വീട്ടിലേക്ക് തിരിച്ചെത്തുമെന്ന് കുടുംബാംഗങ്ങളെ താരം അറിയിച്ചു. മത്സരത്തില്‍ നിന്ന് അവധിയെടുത്ത് വീട്ടിലേക്ക് പോകാന്‍ ടീം മാനേജ്‌മെന്റ് അവസരം നല്‍കിയെങ്കിലും വിഷ്ണു അത് നിഷേധിച്ചു. ടീമിന് വേണ്ടി കളിക്കാന്‍ താന്‍ തയ്യാറാണെന്ന് വിഷ്ണു നിലപാടെടുക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്
കൊല്‍ക്കത്തെയ്‌ക്കെതിരെ 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കം തന്നെ ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

പരിഹസിച്ചവർ കരുതിയിരുന്നോളു, മുംബൈ ഇനി ഡബിൾ സ്ട്രോങ്ങാണ്, ...

പരിഹസിച്ചവർ കരുതിയിരുന്നോളു, മുംബൈ ഇനി ഡബിൾ സ്ട്രോങ്ങാണ്, ടീമിനൊപ്പം ചേർന്ന് ബുമ്ര
നിലവില്‍ നാല് മത്സരങ്ങളില്‍ ഒന്നില്‍ മാത്രം വിജയിച്ചിട്ടുള്ള മുംബൈ ഇന്ത്യന്‍സിന് വലിയ ...

Sanju Samson:നായകനായി തിരിച്ചെത്തിയതിനൊപ്പം ചരിത്രനേട്ടവും, ...

Sanju Samson:നായകനായി തിരിച്ചെത്തിയതിനൊപ്പം ചരിത്രനേട്ടവും, സഞ്ജു ഇനി രാജസ്ഥാൻ്റെ ലെജൻഡ്
പഞ്ചാബിനെതിരെ 50 റണ്‍സിന്റെ മിന്നുന്ന വിജയമാണ് ഇന്നലെ രാജസ്ഥാന്‍ നേടിയത്.

മത്സരം തോറ്റതിന് കളിയാക്കി, ആരാധകരെ കയ്യേറ്റം ചെയ്യാൻ ...

മത്സരം തോറ്റതിന് കളിയാക്കി, ആരാധകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് പാക് താരം, അപമാനിക്കാൻ ശ്രമിച്ചത് അഫ്ഗാൻകാരെന്ന് പിസിബി
അതേസമയം ന്യൂസിലന്‍ഡില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ...

MS Dhoni: 'അങ്ങോട്ട് ആവശ്യപ്പെടില്ല, വേണേല്‍ സ്വയം ...

MS Dhoni: 'അങ്ങോട്ട് ആവശ്യപ്പെടില്ല, വേണേല്‍ സ്വയം തീരുമാനിക്കട്ടെ'; ധോണിയെ 'കൈവിടാന്‍' ചെന്നൈ
ഈ സീസണില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്ന് ധോണി ഇതുവരെ നേടിയിരിക്കുന്നത് വെറും 76 റണ്‍സ് ...

M S Dhoni: ഫാൻസിനിടയിലും അതൃപ്തി, ധോനി വിരമിക്കൽ ...

M S Dhoni: ഫാൻസിനിടയിലും അതൃപ്തി, ധോനി വിരമിക്കൽ തീരുമാനത്തിലേക്കെന്ന് സൂചന, അഭ്യൂഹങ്ങൾ പടരുന്നു
ശനിയാഴ്ച ഡല്‍ഹിക്കെതിരായ മത്സരം കാണാന്‍ ധോനിയുടെ അച്ഛനും അമ്മയും എത്തിയിരുന്നു. ഇവരെ ...