എല്ലാം ഓകെ, പക്ഷേ സഞ്ജുവിന്റെ കാര്യത്തിൽ മാത്രം അത് ബാധകമല്ലേ? - പണി ചോദിച്ച് വാങ്ങി സെവാഗ്

ഇക്കാര്യത്തിൽ ധോണിയാണ് കേമൻ, കോഹ്ലി അങ്ങനെയല്ല?

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 21 ജനുവരി 2020 (11:31 IST)
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റിന് പിന്നിലും മുന്നിലും ഒരുപോലെ തിളങ്ങിയ കെ എല്‍ രാഹുലിന്റെ ബാറ്റിംഗ് പൊസിഷൻ മാറ്റരുതെന്ന നിർദേശവുമായി മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. മധ്യനിര ബാറ്റ്സ്മാനായി ഇറങ്ങിയ ആളാണ് സെവാഗ്. പെർഫോമൻസിന്റെ ക്യാളിറ്റി മൂലം ഓപ്പണറായി മാറുകയായിരുന്നു.

ടി20യിലും രാഹുലിനെ അഞ്ചാം നമ്പറില്‍ തന്നെ ബാറ്റിംഗിനിറക്കണമെന്നാണ് സെവാഗിന്റെ അഭിപ്രായം. നാലോ അ‌ഞ്ചോ കളികളില്‍ പരാജയപ്പെട്ടാല്‍ ടീം മാനേജ്മെന്റ് രാഹുലിനെ അഞ്ചാം നമ്പറില്‍ നിന്ന് മാറ്റി മറ്റൊരു പൊസിഷനിൽ പരീക്ഷിക്കുമെന്ന് സെവാഗ് പറഞ്ഞു. അത് നല്ല പ്രവൃത്തി അല്ലെന്നാണ് സെവാഗിന്റെ പക്ഷം.

തുടര്‍ച്ചയായി കളിക്കാരുടെ ബാറ്റിംഗ് പൊസിഷന്‍ മാറ്റുന്നത് ശരിയല്ല. ധോണിയുടെ സമയത്ത് കളിക്കാർക്ക് നൽകുന്ന പൊസിഷനിൽ വ്യക്തമായ അടിത്തറ പാകാനും ആത്മവിശ്വാസം ഉയർത്താനുമുള്ള സമയം നൽകുമായിരുന്നു. ഓരോ കളിയിലും പൊസിഷൻ മാറ്റി പരീക്ഷിക്കില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാനുള്ള പ്രതിഭകളെ കണ്ടെത്തുന്നതില്‍ ധോണിക്ക് പ്രത്യേക മിടുക്കുണ്ടായിരുന്നു.

മധ്യനിര ബാറ്റ്സ്മാനെ സംബന്ധിച്ച് സമയം ആവശ്യമാണെ. ഈ സാഹചര്യങ്ങളില്‍ ടീം മാനേജ്മെന്റിന്റെ പിന്തുണ അവര്‍ക്ക് നിര്‍ണായകമാണെന്നും സെവാഗ് വ്യക്തമാക്കി. കളിക്കാര്‍ക്ക് മതിയായ സമയം അനുവദിച്ചില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് അവര്‍ വലിയ കളിക്കാരായി വളരുക. സൈഡ് ബെഞ്ചിലിരുന്ന് ഒരിക്കലും കളി പഠിക്കാനാവില്ലല്ലോ, കളിച്ചുതന്നെ പഠിക്കണം. അതിന് ടീമിലെത്തുന്നവര്‍ക്ക് മതിയായ സമയം അനുവദിക്കണമെന്നും സെവാഗ് പറഞ്ഞു.

എന്നാൽ, സെവാഗിന്റെ ഈ വാക്കുകൾ ആയുധമാക്കിയിരിക്കുകയാണ് സഞ്ജു സാംസണിന്റെ ആരാധകർ. ഈ തീരുമാനവും കരുതലും ഒന്നും സഞ്ജുവിന്റെ കാര്യത്തിൽ കാണുന്നില്ലല്ലോയെന്ന് ഫാൻസ് ചോദിക്കുന്നു. നിരവധി തവണ സഞ്ജു ടീമിൽ ഇടം പിടിച്ചിട്ടും സൈഡ് ബഞ്ചിൽ ഇരിക്കേണ്ടി വന്നപ്പോഴൊന്നും സഞ്ജുവിനായി സംസാരിക്കാഞ്ഞതെന്തേ എന്നും ഇക്കൂട്ടർ ചോദിക്കുന്നുണ്ട്. ഏതായാലും ടീം ഇന്ത്യയ്ക്കകത്തും പുറത്തും സഞ്ജുവിനൊരു നീതി മറ്റുള്ളവർക്ക് മറ്റൊരു നീതി എന്ന രീതി നിലനിൽക്കുന്നുണ്ടെന്ന് തന്നെ പറയാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :