കോഹ്‌ലിക്കെതിരെ ബോള്‍ ചെയ്യേണ്ടിവന്നാല്‍ എന്തു സംഭവിക്കുമെന്ന് അക്രം വ്യക്തമാക്കുന്നു; മിസ്‌റ്റര്‍ 360 ആരെന്ന് അറിയാമോ ?

കോഹ്‌ലി കോപ്പിബുക്ക് ഷോട്ടുകളാണ് പുറത്തെടുക്കുക

ന്യൂ‍ഡൽഹി| jibin| Last Modified വെള്ളി, 27 മെയ് 2016 (18:53 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ പുകഴ്ത്തി പാകിസ്ഥാന്‍ മുന്‍ ബോളര്‍ വസിം അക്രം രംഗത്ത്. ഐപിഎല്‍ ക്രിക്കറ്റില്‍ കോഹ്‌ലി നടത്തുന്ന തകര്‍പ്പന്‍ പ്രകടനമാണ് സ്വിംഗ് ബോളിംഗിന്റെ ഉ‌സ്‌താദിന്റെ മനം നിറച്ചത്. ദക്ഷിണാഫ്രിക്കന്‍ നായകനും ബാംഗ്ലൂരിന്റെ മറ്റൊരു താരവുമായ എബി ഡിവില്ലിയേഴ്‌സിനെയും പാക് പേസര്‍ വാനോളം പുകഴ്‌ത്തുന്നുണ്ട്.

സമകാലീന ക്രിക്കറ്റിൽ അസാമാന്യ സ്ഥിരത പുലർത്തുന്ന കോഹ്‌ലിക്കെതിരെ ബോള്‍ ചെയ്യേണ്ടിവന്നിരുന്നുവെങ്കില്‍ താന്‍ വിറച്ചു പോയേനെ. സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ക്ക് നേരെ ബോള്‍ ചെയ്യുമ്പോള്‍ എന്ത് മാനസികാവസ്ഥയാണോ തോന്നുക, അതു തന്നെയാണ് കോഹ്‌ലിക്ക് നേരെ പന്തെറിഞ്ഞാലും ഉണ്ടാകുക. ഇരുവരെയും പുറത്താക്കുക എന്നത് ബുദ്ധിമുട്ടാണെന്നും അക്രം
പറയുന്നു.

റിവേഴ്‌സ് ഷോട്ടുകളും ലാപ്പ് ഷോട്ടുകളും കളിക്കാന്‍ ഇഷ്‌ടപ്പെടാത്ത് കോഹ്‌ലി കോപ്പിബുക്ക് ഷോട്ടുകളാണ് പുറത്തെടുക്കുക.
ബാറ്റ് ബോളിന് കൃത്യം അഭിമുഖമായി വരുന്ന രീതിയില്‍ കളിക്കാന്‍ അദ്ദേഹത്തിന് അറിയാം. ഇതാണ് കോഹ്‌ലിയുടെ സ്ഥിരതയ്‌ക്ക് കാരണമാകുന്നത്. ഡില്ലിയേഴ്‌സും വിരാടും വ്യത്യസ്ഥ ശൈലിയില്‍ ബാറ്റ് ചെയ്യുന്ന താരങ്ങളാണെന്നും കോഹ്‌ലി പറഞ്ഞു.

സ്‌പിന്‍ ബോളര്‍മാരെയും പേസ് ബോളര്‍മാരെയും ഒരുപോലെ തരിപ്പണമാക്കുന്ന താരമാണ് ഡിവില്ലിയേഴ്‌സ്. മിസ്റ്റർ 360 (എബി ഡി) ബോളര്‍മാരെ നേരിടുന്നത് കാണാന്‍ പ്രത്യേക ഭംഗിയാണ്. തികഞ്ഞ ഒരു മാച്ച് വിന്നറാണ് എബി. ഒറ്റയ്‌ക്ക് മത്സരം ജയിപ്പിക്കാന്‍ അദ്ദേഹത്തിന് മിടുക്കുണ്ടെന്നും അക്രം പറഞ്ഞു.
വിരാട് കോഹ്‌ലി , എബി ഡിവില്ലിയേഴ്‌സ് , ഇന്ത്യന്‍ ക്രിക്കറ്റ് , വസിം അക്രം



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :