അനുഷ്‌കയേക്കാള്‍ സുന്ദരിയായ പെണ്‍കുട്ടിയെ കോഹ്‌ലി പ്രണയിച്ചിരുന്നു; സ്വപ്‌നസുന്ദരി സൂപ്പര്‍ താരത്തെ മൈന്‍ഡ് പോലും ചെയ്‌തില്ല- വഞ്ചിച്ച ആദ്യ കാമുകി ആരെന്ന് വിരാട് വ്യക്തമാക്കുന്നു!

കരിഷ്‌മ കപൂറിനെ പ്രണയിച്ചിരുന്നുവെന്നാണ് കോഹ്‌ലി വ്യക്തമാക്കുന്നത്

വിരാട് കോഹ്‌ലി , അനുഷ്‌ക ശര്‍മ്മ , കരിഷ്‌മ കപൂര്‍ , ബോളിവുഡ് സുന്ദരി
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 26 മെയ് 2016 (17:01 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും വേര്‍പിരിഞ്ഞെന്ന കഥകള്‍ പ്രചരിക്കുന്നതിനൊപ്പം തന്നെ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും വാര്‍ത്തകളും പുറത്തുവരുകയാണ്. ഇതിനിടെയില്‍ തന്റെ ആദ്യ കാമുകി ആരെന്ന് വ്യക്തമാക്കി കോഹ്‌ലി രംഗത്ത്. കഴിഞ്ഞദിവസം നടന്ന ഒരു ഇന്റര്‍വ്യൂവില്‍ ആണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നട്ടെല്ലായ വിരാട് മനസ് തുറന്നത്.

അനുഷ്‌കയെ കാണുന്നതിനും പരിചയപ്പെടുന്നതിനും മുമ്പ് ബോളിവുഡ് സുന്ദരി കരിഷ്‌മ കപൂറിനെ പ്രണയിച്ചിരുന്നുവെന്നാണ് കോഹ്‌ലി വ്യക്തമാക്കുന്നത്. കൌമാരകാലത്തെ ഈ പ്രണയം അവര്‍ക്ക് അറിയില്ലായിരുന്നു. ഒരു വണ്‍‌വേ പ്രണയമായിരുന്നു അത്. ബോളിവുഡില്‍ അവരെ എല്ലാവരും ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്‌ത സമയത്താണ് ഞാനും കരിഷ്‌മയെ പ്രണയിച്ചതെന്നും കോഹ്‌ലി തമാശയോടെ പറഞ്ഞു.

തന്റെ പ്രണയത്തെക്കുറിച്ച് കരിഷ്‌മയ്‌ക്ക് അറിയില്ലായിരുന്നു. ഇപ്പോള്‍ ചിലപ്പോള്‍ അറിഞ്ഞു കാണുമെന്ന് ഉറപ്പാണ്.
അന്നത്തെ കുഞ്ഞ് ആരാധകനോട് അവര്‍ക്ക് ഇപ്പോള്‍ സ്‌നേഹം തോന്നാതിരിക്കാന്‍ കാരണമൊന്നും ഉണ്ടാകില്ലെന്നും ചിരിയോടെ കോഹ്‌ലി പറഞ്ഞു.

അതേസമയം, ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം ഗുജറാത്ത് ലയണ്‍സിനെതിരായ പ്ലേ ഓഫ് മത്സരത്തിന് മുമ്പായി
ബംഗലുരുവില്‍ വിരാട് കോഹ്‌ലിയും
അനുഷ്‌കയും കണ്ടുമുട്ടിയത് എന്നാണ് വിവരം. ഇരുവര്‍ക്കുമൊപ്പം ഒരു ആരാധകന്‍ എടുത്ത് ട്വിറ്ററിലിട്ട ചിത്രമാണ് പ്രചരിക്കുന്നത്. സൂപ്പര്‍താരങ്ങള്‍ വേര്‍പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ക്ക്‌ ശേഷം ഇത്‌ രണ്ടാം തവണയാണ്‌ ഇരുവരുടേയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവരുന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :