ബംഗലുരു|
jibin|
Last Updated:
വ്യാഴം, 26 മെയ് 2016 (16:49 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും വേര്‍പിരിഞ്ഞെന്ന കഥകള്‍ പ്രചരിക്കവെ ഇരുവരും കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയതായി റിപ്പോര്‍ട്ട്. വേര്‍പിരിയല്‍ പുന:സംഗമ വാര്‍ത്തകള്‍ ഇടതടവില്ലാതെ പ്രചരിക്കുന്നതിനിടയിലാണ് ഇരുവരും ഒന്നിച്ച പുതിയ ഫോട്ടോകളും വാര്‍ത്തകളും പുറത്തുവന്നിരിക്കുന്നത്.
ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരായ പ്ലേ ഓഫ് മത്സരത്തിന് മുമ്പാണ് ബംഗലുരുവില്‍ വിരാട് കോഹ്‌ലിയും
അനുഷ്‌കയും കണ്ടുമുട്ടിയത് എന്നാണ് വിവരം. ഇരുവര്‍ക്കുമൊപ്പം ഒരു ആരാധകന്‍ എടുത്ത് ട്വിറ്ററിലിട്ട ചിത്രമാണ് പ്രചരിക്കുന്നത്. സൂപ്പര്‍താരങ്ങള്‍ വേര്‍പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ക്ക് ശേഷം ഇത് രണ്ടാം തവണയാണ് ഇരുവരുടേയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവരുന്നത്.
മത്സരത്തില്‍ കോഹ്‌ലി തുടക്കത്തില്‍ തന്നെ പുറത്തായതിന് കാരണം അനുഷ്‌കയെ കണ്ടതുകൊണ്ടാണെന്നാണ് ആരാധകര്‍ പറയുന്നത്. ഐപിഎല്‍ മത്സരങ്ങളില്‍ മിന്നും ഫോമിലായിരുന്നു വിരാട്. 14 കളികളില്‍ നിന്നും 919 റണ്‍സാണ് ഇതുവരെ അടിച്ചുകൂട്ടിയത്. ഇതില്‍ നാലെണ്ണം സെഞ്ചുറികളായിരുന്നു. ഐപിഎല്‍ കഴിഞ്ഞിട്ട് കോഹ്‌ലിയെ കണ്ടാല്‍ പോരായിരുന്നോ എന്ന് ആരാധകര്‍ അനുഷ്‌ക ശര്‍മയോട് ചോദിക്കുന്നത്.
ഇന്ത്യ ലോകകപ്പില്‍ സെമിഫൈനലില്‍ പുറത്തായ ശേഷം കോഹ്‌ലിയുടെ ഫോം നഷ്‌ടമായതിന് അനുഷ്‌ക്കയ്‌ക്കും നേരെ വിമര്‍ശന ശരങ്ങള്‍ ഏറുകയും ചെയ്‌തിരുന്നു. എന്നാല്‍ അതിന് ശേഷം ഇരുവരും പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരികയും കോഹ്ലി വീണ്ടും ഫോമിലാകുകയും ചെയ്‌തു.