ധോണി വിരമിക്കുന്നോ ?; ട്വീറ്റ് ചെയ്‌ത് കോഹ്‌ലി - ‘ഒരിക്കലും മറക്കാനാവാത്ത രാത്രി’യെന്ന് ക്യാപ്‌റ്റന്‍

 virat kohli , dhoni , team india , cricket , BCCI , ധോണി , ലോകകപ്പ് , ബി സി സി ഐ , കോഹ്‌ലി , കോഹ്‌ലി
ന്യൂഡല്‍ഹി| Last Modified വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (16:24 IST)
ഏകദിന ലോകകപ്പ് അവസാനിച്ചതോടെ ക്രിക്കറ്റ് ലോകത്തും ആരാധകരിലും ഉയര്‍ന്നു കേട്ട ചോദ്യമാണ് സൂപ്പര്‍‌താരം മഹേന്ദ്ര സിംഗ് ധോണി ഉടന്‍ വിരമിക്കുമോ എന്നത്. ബി സി സി ഐയിലും
സമുഹമാധ്യങ്ങളിലും വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം കൂടിയാണിത്.

ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി നടത്തിയ ട്വീറ്റാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചൂടുപിടിപ്പിച്ചിരിക്കുന്നത്.

2016 ട്വന്റി - 20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ ക്വർട്ടർ ഫൈനൽ മത്സരത്തിലെ ഒരു ചിത്രമാണ് കോഹ്‌ലി ട്വിറ്ററിലൂടെ പങ്കുവച്ചത്. “ഒരിക്കലും മറക്കാനാവാത്ത മത്സരം. സ്‌പെഷ്യല്‍ രാത്രി. ഫിറ്റ്‌നസ് ടെസ്‌റ്റിലെ എന്നതുപോലെ ധോണി തന്നെ ഓടിച്ചു” - എന്ന തലക്കെട്ടോടെയായിരുന്നു വിരാടിന്റെ ട്വീറ്റ്.

മത്സരത്തില്‍ ഓസ്ട്രേലിയ ഉയർത്തിയ 161 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വിജയ തീരത്തെത്താൻ നന്നായി വിയർപ്പൊഴുക്കേണ്ടി വന്നു. സിംഗിളും ഡബിളുകളും കണ്ടെത്തി വിക്കറ്റ് നഷ്‌ടപ്പെടാതെ ജയിക്കുക എന്ന തന്ത്രമാണ് ധോണി സ്വീകരിച്ചത്.

7.4 ഓവറില്‍ 49/3 എന്ന നിലയില്‍ ടീം തകര്‍ച്ച നേരിടുമ്പോള്‍ ക്രീസില്‍ ഒത്തുചേര്‍ന്ന യുവരാജ്
- കോഹ്‌ലി സഖ്യം ഇന്ത്യയെ മികച്ച നിലയില്‍ മുന്നോട്ട് നയിച്ചു. എന്നാല്‍ ഓസീസ് ഓള്‍റൌണ്ടര്‍ ഫോക്‌നര്‍ എറിഞ്ഞ 14മത് ഓവറില്‍ യുവി പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ ധോണി അതിവേഗം സിംഗുളുകളും ഡബിളുകളും ഓടിയെടുക്കാന്‍ കോഹ്‌ലിയെ നിര്‍ബന്ധിക്കുകയായിരുന്നു. ഒരു ഓവറിൽ നാല് ഡബിൾസ് വരെ ഓടിയെടുക്കുകയും ചെയ്‌തു. ധോണിയുടെ ഈ തന്ത്രമാണ് ഇന്ത്യക്ക് അന്ന് ജയം സമ്മാനിച്ചത്.

ഇന്ത്യക്ക് ഒരു മത്സരം പോലുമില്ലാത്ത ഈ സമയത്ത് ധോണിയുടെ നല്‍കിയുടെ വിരാടിന്റെ ട്വീറ്റ് മുന്‍ നായകന്റെ വിരമിക്കലുമായി ബന്ധപ്പെട്ടാണോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഈ ചിത്രം എന്തിനിപ്പോള്‍ കോഹ്‌ലി ട്വീറ്റ് ചെയ്തു എന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :