കോഹ്‌ലിയും രോഹിത്തും തമ്മില്‍ എന്താണ് പ്രശ്‌നം ?; തുറന്നു പറഞ്ഞ് ശാസ്‌ത്രി

 ravi shastri , virat kohli , team india , rohit sharma , ലോകകപ്പ് , ഇന്ത്യന്‍ ടീം , രോഹിത് ശര്‍മ്മ , വിരാട് കോഹ്‌ലി
മുംബൈ| Last Modified ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (17:20 IST)
ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ പരാജയപ്പെട്ട് ഇന്ത്യന്‍ ടീം പുറത്തായതിന് പിന്നാലെ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയു തമ്മില്‍ അസ്വാരസ്യങ്ങള്‍ ശക്തമായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ഡ്രസിംഗ് റൂമില്‍ ചേരിതിരിഞ്ഞ് താരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരിശീലകന്‍ രവി ശാസ്‌ത്രിക്കും കോഹ്‌ലിക്കുമെതിരെ രോഹിത്തിന്റെ നേതൃത്വത്തില്‍ ശക്തമായൊരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ പരന്നു. പടലപ്പിണക്കം വന്‍ വാര്‍ത്താപ്രധാന്യം നേടിയതോടെ നിലപാട് വ്യക്തമാക്കി കോഹ്‌ലി രംഗത്തുവന്നിരുന്നു. എന്നാല്‍ രോഹിത്തിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.

രോഹിത്തുമായി പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഞങ്ങള്‍ തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസങ്ങളും ഇല്ലെന്നുമായിരുന്നു ഇന്ത്യന്‍ ടീം വിന്‍ഡീസ് പര്യടനത്തിന് പുറപ്പെടും മുമ്പ് കോഹ്‌ലി പറഞ്ഞത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇക്കാര്യത്തില്‍ നിലപാട് പരസ്യപ്പെടുത്തി ശാസ്‌ത്രിയും ഇപ്പോള്‍ രംഗത്തുവന്നു.

കോഹ്‌ലി - രോഹിത് പോരിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വെറും വിഡ്‌ഢിത്തം മാത്രമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ടീമിനൊപ്പം സമയം ചെലവഴിക്കുന്ന തനിക്ക് അവര്‍ എങ്ങനെയാണ് കളിക്കുന്നതെന്നും അവരുടെ വര്‍ക്ക് എത്തിക്‌സും എന്താണെന്നും നന്നായി അറിയാം. വിരാടുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ ലോകകപ്പില്‍ രോഹിത് എന്തിനാണ് അഞ്ച് സെഞ്ചുറികള്‍ നേടിയതെന്നും ശാസ്‌ത്രി ചോദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :