ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ നിന്നും കോലി ഇടവേളയെടുക്കുന്നു, ടെസ്റ്റിൽ മാത്രം കളിക്കാൻ തീരുമാനം?

അഭിറാം മനോഹർ| Last Modified ബുധന്‍, 29 നവം‌ബര്‍ 2023 (14:24 IST)
അടുത്തമാസം ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ഏകദിന, പരമ്പരകളില്‍ കോലി കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ തനിക്ക് വിശ്രമം വേണമെന്നും ടെസ്റ്റ് പരമ്പരയില്‍ കളിക്കാന്‍ തയ്യാറാണെന്നും കോലി ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തെ സംബന്ധിച്ച് രോഹിത് ശര്‍മ ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. ലോകകപ്പിന് തൊട്ടുപിന്നാലെ ഓസീസിനെതിരെ നടക്കുന്ന ടി20 പരമ്പരയില്‍ ടീമിലെ പ്രധാനതാരങ്ങളെല്ലാം വിശ്രമം എടുത്തിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഇവരെല്ലാം തന്നെ ടീമില്‍ തിരികെയെത്തും. രോഹിത്തിന്റെ കാര്യത്തില്‍ മാത്രമാണ് വ്യക്തതക്കുറവുള്ളത്. ഡിസംബര്‍ 10 മുതലാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുക.

ഈ വര്‍ഷം തന്നെ ടി20 ലോകകപ്പ് നടക്കുന്ന സാഹചര്യത്തില്‍ രോഹിത്തും കോലിയും ടി20യില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കില്‍ ഇരുതാരങ്ങളും ലോകകപ്പില്‍ കളിക്കുവാന്‍ സാധ്യത കുറവാണ്. ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ നിന്നും മാറി ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇരുതാരങ്ങളും നിലവില്‍ പദ്ധതിയിടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :