India vs Australia 3rd T20: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ട്വന്റി 20 മത്സരം ഇന്ന്

കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യാസമൊന്നും ഇല്ലാതെയാകും ഇന്ത്യ ഇന്നും ഇറങ്ങുക

രേണുക വേണു| Last Modified ചൊവ്വ, 28 നവം‌ബര്‍ 2023 (09:27 IST)

India vs Australia 3rd T20: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ട്വന്റി 20 മത്സരം ഇന്ന് ഗുവാഹത്തിയില്‍. ഇന്ത്യന്‍ സമയം രാത്രി ഏഴിന് മത്സരം ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-0 ത്തിനു ഇന്ത്യ മുന്നിലാണ്. ഇന്ന് കൂടി ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യാസമൊന്നും ഇല്ലാതെയാകും ഇന്ത്യ ഇന്നും ഇറങ്ങുക. പ്രസിത് കൃഷ്ണയ്ക്ക് പകരം ആവേശ് ഖാന് അവസരം നല്‍കാനുള്ള സാധ്യത മാത്രമാണ് നിലവില്‍ ഉള്ളത്.

സാധ്യത ഇലവന്‍: ഋതുരാജ് ഗെയ്ക്വാദ്, യഷസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, പ്രസിത് കൃഷ്ണ




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :