വിരാട് കോലി ഏകദിന നായകസ്ഥാനം ഉടന്‍ ഒഴിയുമെന്ന സൂചന നല്‍കി രവി ശാസ്ത്രി

രേണുക വേണു| Last Modified വെള്ളി, 12 നവം‌ബര്‍ 2021 (22:03 IST)

വിരാട് കോലി ഏകദിന നായകസ്ഥാനം ഉടന്‍ രാജിവച്ചേക്കുമെന്ന് സൂചന നല്‍കി ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ടെസ്റ്റ് ക്യാപ്റ്റന്‍സിയിലും ബാറ്റിങ്ങിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോലി ആഗ്രഹിക്കുന്നതെന്നും അതിനാല്‍ ടി 20 ക്യാപ്റ്റന്‍സി രാജിവച്ചതിനു പിന്നാലെ ഏകദിന നായകസ്ഥാനവും ഉടന്‍ ഒഴിയാനാണ് സാധ്യതയെന്നും ശാസ്ത്രി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിനോട് കോലിക്ക് അതിയായ താല്‍പര്യമുണ്ടെന്നും അതിനാലാണ് ഒരു ബാറ്റര്‍ എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നതെന്നും ശാസ്ത്രി വ്യക്തമാക്കി.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :