'അതെല്ലാം അയാളുടെ സ്വകാര്യ തീരുമാനം'; കോലിയുടെ രാജിയില്‍ ഒന്നും വിട്ടുപറയാതെ സൗരവ് ഗാംഗുലി

രേണുക വേണു| Last Modified ഞായര്‍, 16 ജനുവരി 2022 (12:41 IST)


ടെസ്റ്റ് നായകസ്ഥാനം ഒഴിയാനുള്ള വിരാട് കോലിയുടെ തീരുമാനം തികച്ചും വ്യക്തിപരമെന്ന് ബിസിസിഐ സൗരവ് ഗാംഗുലി. കോലിയുടെ തീരുമാനത്തെ ബിസിസിഐ അംഗീകരിക്കുകയാണെന്ന് ഗാംഗുലി പറഞ്ഞു.

കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിനെ ഉയരങ്ങളിലെത്തിച്ച ആളുകളില്‍ പ്രധാനപ്പെട്ട വ്യക്തിയാണ് കോലി. അദ്ദേഹം വളരെ മികച്ച കളിക്കാരനാണെന്നും ഗാംഗുലി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :