ഇന്ത്യയെ വെല്ലാന്‍ ആരുമില്ല; ന്യൂസിലന്‍ഡിന് പോയിന്‍റ് പറയാന്‍ തന്നെ നാണക്കേട് !

Virat Kohli, Rohit Sharma, World Test Championship, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്
ടി ആര്‍ ജോണ്‍സണ്‍| Last Modified ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (19:38 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കുതിപ്പിന് സമാനതകളില്ല. ഇപ്പോള്‍ ഇന്ത്യയ്ക്ക് 240 പോയിന്‍റുകളാണ് ഉള്ളത്. ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റും വിജയിച്ച ഇന്ത്യയ്ക്ക് മുന്നില്‍ എതിരാളികളെന്ന് പറയാന്‍ പോലും ആരുമില്ലാത്ത അവസ്ഥയാണുള്ളത്.

ന്യൂസിലന്‍ഡാണ് പോയിന്‍റുനിലയില്‍ രണ്ടാം സ്ഥാനത്തുള്ളത്. എന്നാല്‍ വെറും 60 പോയിന്‍റാണ് അവര്‍ക്കുള്ളത്. പോയിന്‍റ് എടുത്തുകാട്ടി രണ്ടാം സ്ഥാനം തങ്ങള്‍ക്കാണെന്ന് പറയാന്‍ തന്നെ ന്യൂസിലന്‍ഡിന് നാണം തോന്നേണ്ട സാഹചര്യം. മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്കും 60 പോയിന്‍റാണുള്ളത്.

അതായത് പോയിന്‍റ് നിലയില്‍ എതിരാളികളില്ലാതെ ബഹുദൂരം മുമ്പിലുള്ള ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനക്കാര്‍ പോലും വെല്ലുവിളികള്‍ ഉയര്‍ത്തുന്നില്ല എന്നതാണ്. വെസ്റ്റിന്‍ഡീസിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും നടന്ന ടെസ്റ്റ് പരമ്പരകള്‍ തൂത്തുവാരിയതോടെയാണ് ഇന്ത്യ മറ്റുള്ളവര്‍ക്ക് എത്തിപ്പിടിക്കാന്‍ പോലുമാകാത്തത്ര ഉയരത്തിലെത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മറ്റ് ടീമുകള്‍ക്കെല്ലാംകൂടി ഇതുവരെ ലഭിച്ച പോയിന്‍റുകള്‍ കൂട്ടിനോക്കിയാലും ഇന്ത്യയുടെ പോയിന്‍റിന്‍റെ അത്രയും വരില്ല എന്നതാണ് ഏറെ കൌതുകകരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :