എനിക്കൊരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല: ഗോൾഡൻ ഡക്കായതിനെ പറ്റി കോലി

അഭിറാം മനോഹർ| Last Modified ബുധന്‍, 11 മെയ് 2022 (16:22 IST)
ഐപിഎല്ലിലെ മാത്രമല്ല കരിയറിലെ തന്നെ ഏറ്റവും മോശം ഫോമിലൂടെയാണ് വിരാട് കോലി കടന്നുപോകുന്നത്. ക്രിക്കറ്റിലെ എല്ലാ റെക്കോർഡുക‌ളും സ്വന്തം പേരിലാക്കപ്പെടുമെന്ന് കരുതിയിരുന്ന താരം ഈ സീസണിൽ മാത്രം നാലുതവണയാണ് പൂജ്യത്തിന് പുറത്തായത്.

ചരിത്രത്തിൽ ഈ സീസണ് മുൻപ് വരെ 3 തവണ മാത്രമാണ് കോലി പൂജ്യത്തിന് പുറത്തായിട്ടുള്ളത്. എന്നാൽ ഈ സീസണിൽ മാത്രം താരം തുടർച്ചയായി പൂജ്യത്തിന് പുറത്തായതൊടെ കോലി അൽപകാലം മത്സരങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന ആവശ്യവും ശക്തമാണ്. ഇപ്പോഴിതാ സീസണില്‍ നാലു തവണ ഗോള്‍ഡന്‍ ഡക്കായതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് കോലി.

എന്‍റെ ദൈവമേ, കരിയറില്‍ ഒരിക്കലും ഇത്രയും തവണ ഞാന്‍ ആദ്യ പന്തില്‍ പുറത്തായിട്ടില്ല. അതുകൊണ്ടാണ് ഞാന്‍ ഓരോ തവണ പുറത്താവുമ്പോഴും ചിരിച്ചുകൊണ്ട് ക്രീസ് വിട്ടത്. ക്രിക്കറ്റിൽ ഞാൻ കാണാവുന്നത് എല്ലാം കണ്ടുകഴിഞ്ഞെന്നാണ് എനിക് തോന്നുന്നത്. ആർസിബി പോസ്റ്റ് ചെയ്‌ത വീഡിയോയിൽ കോലി പറയുന്നു. അതേസമയം ഐപിഎല്ലിൽ നിന്നും കോലി വിശ്രമമെടുക്കണമെന്ന മുൻ പരിശീലകനായ രവി ശാസ്‌ത്രിയുടെ അഭിപ്രായത്തോടും താരം പ്രതികരിച്ചു.

അവര്‍ക്കൊരിക്കലും ഞാന്‍ കടന്നുപോകുന്ന അവസ്ഥ മനസിലാവില്ല. കാരണം, അവര്‍ക്ക് എന്‍റെ ജീവിതം ജീവിക്കാനാവില്ലല്ലോ. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിക്കാതിരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ടിവി മ്യൂട്ട് ചെയ്യുകയോ മറ്റുള്ളവര്‍ പറയുന്നത് വായിക്കാതിരിക്കുകയോ ശ്രദ്ധിക്കാതിരിക്കുയോയാണ് ചെയ്യാറുള്ളത്. കോലി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :