അനുബന്ധ വാര്ത്തകള്
- ഹെറ്റ്‌മെയർക്ക് പകരമാരെത്തും? പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാൻ രാജസ്ഥാൻ ഇന്നിറങ്ങുന്നു
- പ്ലേ ഓഫിലെത്തിയാൽ നല്ലത്, അങ്ങനെ സംഭവിച്ചില്ലെങ്കിൽ അത് ലോകാവസാനമൊന്നുമല്ല: വെറുതെയാണോ ഈ മനുഷ്യനെ ക്യാപ്റ്റൻ കൂളെന്ന് വിളിക്കുന്നത്
- ആകെ തകർന്ന് കോലി, ഡ്രെസ്സിങ് റൂമിൽ നാടകീയ സംഭവങ്ങൾ
- "ഈ കാഴ്ച വിശ്വസിക്കാൻ വയ്യ, നെഞ്ച് തകർന്ന് കോലി ആരാധകർ", ഇന്നും ഗോൾഡൻ ഡക്ക്!
- സഞ്ജുവിനെ പറ്റി പരാമർശം പോലുമില്ല! ലോകകപ്പ് ടീമിലേക്ക് പുതിയ കീപ്പിങ് താരത്തെ നിർദേശിച്ച് സെവാഗ്
എന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളു: ആത്മവിശ്വാസം പ്രകടിപ്പിച്ച് സഞ്ജു സാംസൺ
ഐപിഎല്ലിൽ മിന്നുന്ന അർധസെഞ്ചുറിയോടെ സീസണിൽ തുടക്കം കുറിച്ചെങ്കിലും ടൂർണമെന്റ് പാതിയിലധികവും അവസാനിക്കുമ്പോൾ ശരാശരി പ്രകടനമാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസണിൽ നിന്നും ഉണ്ടായത്.
11 മത്സരങ്ങളിൽ 155.8 സ്ട്രൈക്ക്‌റേറ്റിൽ 321 റൺസാണ് താരം നേടിയത്. എന്നാൽ തന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളുവെന്നാണ് സഞ്ജു പറയുന്നത്. ടീമിന്റെ പ്രകടനത്തിൽ ഞാൻ പൂർണതൃപ്‌തനാണ്. ജോസ് ബട്ട്‌ലറുടെ സാന്നിധ്യം കളത്തിനകത്തും പുറത്തും സഹായകമാണ്. ക്യാപ്‌റ്റനായതോടെ എന്റെ ബാറ്റിങ്ങിൽ ഉൾപ്പടെയുള്ള ചുമതലകൾ മാറി. എന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളു. സഞ്ജു പറഞ്ഞു.
പ്ലേ ഓഫിൽ യോഗ്യത ഉറപ്പാക്കാൻ ഇന്ന് ഡൽഹിക്കെതിരെയാണ് രാജസ്ഥാന്റെ മത്സരം. സീസണിൽ ആദ്യം ഡൽഹിയെ നേരിട്ട മത്സരത്തിൽ 15 റൺസിന് രാജസ്ഥാൻ വിജയിച്ചിരുന്നു. ഇതുവരെ പരസ്‌പരം കളിച്ച 25 മത്സരങ്ങളിൽ 13 കളികളിൽ രാജസ്ഥാൻ വിജയിച്ചിട്ടുണ്ട്. ഡൽഹി 12 കളികളിലും വിജയിച്ചു.