ആ മൂന്ന് ഘടകങ്ങളാണ് ഇന്ത്യയെ ലോകോത്തര ടീമാക്കുന്നതെന്ന് ഇൻസമാം

അഭിറാം മനോഹർ| Last Modified വെള്ളി, 31 ജനുവരി 2020 (11:20 IST)
ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യും വിജയിച്ചതോടെ ഇന്ത്യയെ പ്രശംസ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. അവസാനമായി മുൻ പാക് നായകൻ ഇൻസമാം ഉൾ ഹഖാണ് ടീം ഇന്ത്യയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. മൂന്ന് ഘടകങ്ങളാണ് ഇന്ത്യയെ ലോകോത്തരമായ ടീമാക്കി മാറ്റുന്നതെന്നാണ് ഇൻസമാമിന്റെ പ്രതികരണം.

രോഹിത് ശര്‍മയെയും വിരാട് കോലിയെയും പോലെ രണ്ട് ലോകോത്തര താരങ്ങള്‍ ഇന്ത്യക്കുണ്ടെന്നതാണ് ഒരു കാരണമായി ഇൻസമാം പറയുന്നത്. ഇവർ മാത്രമല്ല ഇവരെ പിന്തുണക്കുന്നതിനായി ടീമിൽ കെ എല്‍ രാഹുലിനെയും ശ്രേയസ് അയ്യരെയും പോലെ കഴിവുള്ള യുവതാരങ്ങളുണ്ട്. കോലിയും രോഹിത്തും വലിയ താരങ്ങളാണെങ്കിലും അവരെ വെച്ചുകൊണ്ട് മാത്രം ഒരു മത്സരം വിജയിക്കാനാവില്ല. ഇവിടെയാണ് യുവതാരങ്ങളുടെ മികവ് ഇന്ത്യക്ക് ഗുണകരമാകുന്നത്.ആ സാന്നിധ്യം ഇന്ത്യയെ മറ്റൊരു തലത്തിലെത്തിക്കുന്നു.

എതിരാളികള്‍ക്ക് മേല്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്ന രണ്ടാമത്തെ ഘടകം ജസ്പ്രീത് ബുമ്രയെയും മുഹമ്മദ് ഷമിയെയും പോലുള്ള ബൗളർമാരുടെ സാന്നിധ്യമാണെന്നാണ് ഇൻസമാം പറയുന്നത്. ബുമ്രയെ ലോകത്തിലെ ഒന്നാം നമ്പർ താരമായാണ് ഇൻസമാം വിശേഷിപ്പിച്ചത്. സ്പിന്നർമാരും ഇന്ത്യക്കായി നന്നായി പന്തെറിയുന്നതായി ഇൻസമാം പറഞ്ഞു.

വിരാട് കോലിയുടെ ശരീരഭാഷയാണ് ഇന്ത്യയെ സഹായിക്കുന്ന മൂന്നാമത്തെ ഘടകം.കോലിയുടെ ശരീരഭാഷതന്നെ മറ്റ് കളിക്കാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള പ്രചോദനമാണെന്നും ഇൻസമാം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :