വീണ്ടും തകര്‍പ്പന്‍ സെഞ്ചുറി; കോഹ്‌ലിയുടെ മാരകഫോം തുടരുന്നു - ടെസ്‌റ്റില്‍ മറ്റൊരു നാഴികക്കല്ല് കൂടി

വീണ്ടും തകര്‍പ്പന്‍ സെഞ്ചുറി; കോഹ്‌ലിയുടെ മാരകഫോം തുടരുന്നു - ടെസ്‌റ്റില്‍ മറ്റൊരു നാഴികക്കല്ല് കൂടി

 kohli , team india , Cricket , M Vijay , വിരാട് കോഹ്‌ലി , ശ്രീലങ്ക , ഗാവസ്കർ , വീരേന്ദർ സെവാഗ് , സച്ചിൻ തെൻഡുൽക്കർ
ന്യൂഡല്‍ഹി| jibin| Last Modified ശനി, 2 ഡിസം‌ബര്‍ 2017 (15:22 IST)
തകര്‍പ്പന്‍ ഫോം തുടരുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി സെഞ്ചുറി. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ വിരാട് അതിവേഗമാണ് സെഞ്ചുറി (114 പന്തില്‍) സ്വന്തമാക്കിയത്. ഇതോടെ ടെസ്‌റ്റ് ക്രിക്കറ്റില്‍ 20 സെഞ്ചുറിയെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി.

കോഹ്‌ലിക്കൊപ്പം സെഞ്ചുറിയുമായി മുരളി വിജയും ക്രീസിലുണ്ട്.

അതിനിടെ, ടെസ്റ്റില്‍ 5000 റണ്‍സെന്ന നാഴികക്കല്ല് കോഹ്‌ലി പിന്നിട്ടു. 30.3 ഓവറില്‍ ശ്രീലങ്കന്‍ പോസര്‍ ലക്മലിനെ ബൗണ്ടറി നേടിയാണ് കോലി നേട്ടത്തിലെത്തുന്ന 11മത്തെ ഇന്ത്യന്‍ താരമായത്. 5000 റണ്‍സ് പിന്നിട്ട പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് കോലി.

അതിവേഗം 5,000 റൺസ് സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങളിൽ നാലാം സ്ഥാനവും സ്വന്തമാക്കി. (95), വീരേന്ദർ സെവാഗ് (99), (103) എന്നിവരാണ് ഇക്കാര്യത്തിൽ കോഹ്‍ലിക്കു മുന്നിൽ. 105 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്‌ലി 5,000 റണ്‍സ് സ്വന്തമാക്കിയത്.

ലങ്കയ്‌ക്കെതിരെ മൂന്നാം ടെസ്‌റ്റിന് ഇറങ്ങിയ കോഹ്‌ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം ഒമ്പത് ടെസ്റ്റ് പരമ്പര വിജയങ്ങളെന്ന ലോകറെക്കോർഡാണ്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് ഈ നേട്ടത്തിലെത്തിയ മറ്റ് ടീമുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :