ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ ട്രിപ്പിള്‍ സെഞ്ച്വറിയുമായി ദക്ഷിണാഫ്രിക്കന്‍ താരം; അമ്പരന്ന് ക്രിക്കറ്റ് ലോകം !

സൗത്താഫ്രിക്കയില്‍ ബാറ്റിങ് ‘കൊടുങ്കാറ്റ്’; ട്രിപ്പിള്‍ സെഞ്ച്വറി കണ്ട് ‘അമ്പമ്പോ’ എന്ന് ക്രിക്കറ്റ് ലോകം

South Africa , Cricket , Triple century , ട്രിപ്പിള്‍ സെഞ്ച്വറി , ദക്ഷിണാഫ്രിക്ക , ക്രിക്കറ്റ്
ഈസ്റ്റ് ലണ്ടന്‍| സജിത്ത്| Last Modified വെള്ളി, 1 ഡിസം‌ബര്‍ 2017 (10:50 IST)
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ട്രിപ്പിള്‍ സെഞ്ച്വറിയുമായി ദക്ഷിണാഫ്രിക്കന്‍ താരം മാര്‍ക്കോ മാറെയ്‌സ്. സൗത്ത് ആഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനില്‍വെച്ചു നടന്ന രണ്ടാം ടയര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലായിരുന്നു അതിവേഗ ട്രിപ്പിള്‍ സെഞ്ച്വറിയുമായി 24 കാരനായ താരം ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചത്. 191 ബോളില്‍ നിന്നായിരുന്നു മാറെയ്‌സ് 300 റണ്‍സെടുത്തത്.

ഈസ്റ്റേണ്‍ പ്രൊവിന്‍സിനെതിരെ നടന്ന ത്രിദിന മത്സരത്തിലായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 96 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായി മാറിയത്. 1921ല്‍ നോട്ടിങ്ഹാംഷെയറിനെതിരെ ഓസീസ് താരമായ ചാള്‍സ് മക്കാര്‍ട്ട്ണി നേടിയ 221 ബോളില്‍ 300 റണ്‍സ് എന്ന റെക്കോര്‍ഡാണ് മാറെയ്‌സ് മാറ്റിക്കുറിച്ചത്.

മത്സരത്തിന്റെ 68ാം ബോളില്‍ സെഞ്ച്വറി നേടിയ താരം 130ാം ബോളിലായിരുന്നു ഡബില്‍ സെഞ്ച്വറി എന്ന നേട്ടം കൈവ്വരിച്ചത്. 35 ഫോറും 13 സിക്‌സുമുള്‍പ്പെടെയുള്ള താരത്തിന്റെ നോട്ട് ഔട്ട് പ്രകടനമാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. 34 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച താരം 1773 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :