ധോണിയുടെ ആ റെക്കോര്‍ഡ് തകരും; കോഹ്‌ലി മറ്റൊരു നേട്ടത്തിലേക്ക്

  virat  kohli , team india , cricket , dhoni , കോഹ്‌ലി , ധോണി , ടെസ്‌റ്റ് , വെസ്‌റ്റ് ഇന്‍ഡീസ്
ആന്റിഗ്വ| Last Modified ബുധന്‍, 21 ഓഗസ്റ്റ് 2019 (16:04 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ മറികടന്ന് മുന്നേറുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ഇന്ത്യയുടെ സൂപ്പര്‍‌നായകനായിരുന്ന മഹേന്ദ്ര സിംഗ് ധോണിയുടെ പേരിലുണ്ടായ നേട്ടം മറികടക്കാനൊരുങ്ങുന്നു.

ഒരു വിജയം കൂടി നേടിയാല്‍ ഇന്ത്യക്കായി കൂടുതല്‍ ടെസ്‌റ്റ് വിജയങ്ങള്‍ നേടിക്കൊടുത്ത ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്തും കോഹ്‌ലി. അവിടെയും വിരാടിനാണ് നേട്ടം.

നായകനായി ധോണി 60 മത്സരങ്ങളില്‍ നിന്ന് 27 ജയങ്ങള്‍ നേടിയപ്പോള്‍ കോഹ്‌ലിക്ക് വെറും 46 മത്സരങ്ങളില്‍ 26 ജയങ്ങള്‍ സ്വന്തമാക്കാനായി.

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ടെസ്‌റ്റ് പരമ്പരയില്‍ വിജയം നേടാന്‍ കഴിഞ്ഞാല്‍ കോഹ്‌ലി ധോണിയെ മറികടന്ന് മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :