‘ധവാനെ കണ്ട് പഠിക്കുക’- കോഹ്ലിയടക്കമുള്ള താരങ്ങളോട് ബി സി സി ഐ

Last Modified ബുധന്‍, 21 ഓഗസ്റ്റ് 2019 (14:27 IST)
ആഷസില്‍ ജോഫ്ര ആര്‍ച്ചറുടെ പന്തേറ്റ് ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന് പരിക്കേറ്റത് ഏറെ ചർച്ചയായിരുന്നു.
ഇതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ബിസിസിഐയും രംഗത്ത് വന്നിരിക്കുകയാണ്. പിന്‍കഴുത്ത് മറയ്ക്കുന്ന ഹെല്‍മറ്റ് ധരിക്കാനാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐയുടെ നിര്‍ദേശം.

സ്മിത്തിനു പരിക്കേറ്റ സാഹചര്യത്തിൽ മുൻ‌കരുതലെന്ന നിലയിലാണ് ഇന്ത്യന്‍ താരങ്ങളോട് പിന്‍കഴുത്ത് മറയ്ക്കുന്ന ഹെല്‍മറ്റ് ധരിക്കാൻ ബിസിസി‌ഐ നിർദേശിച്ചത്. നിലവിൽ ഇന്ത്യൻ താരങ്ങളിൽ ശിഖര്‍ ധവാന്‍ മാത്രമാണ് കഴുത്തിനും സംരക്ഷണമുള്ള ഹെല്‍മറ്റ് ധരിക്കുന്നത്.

നായകന്‍ കോഹ്ലിയടക്കമുള്ള താരങ്ങൾ പോലും ഇത് ഫോളൊ ചെയ്യാറില്ല. അതിനാൽ കോഹ്ലി അടക്കമുള്ള താരങ്ങളോട് ധവാനെ പോലെ ഹെൽമറ്റ് ധരിക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ താരങ്ങളാണ് അന്തിമതീരുമാനം എടുക്കേണ്ടതുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി.

ഇതേസമയം കഴുത്തു മറയ്ക്കുന്ന ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്മിത്തിനു പരിക്കേറ്റതോടെയാണ് കഴുത്തു കൂടി മറയ്ക്കുന്ന ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന ചര്‍ച്ചകള്‍ സജീവമായത്. തലയില്‍ ഏറുകിട്ടി നിലത്തുവീണയുടനെ മൈതാനത്ത് പ്രാഥമിക ചികിത്സ ലഭിച്ചെങ്കിലും സ്മിത്ത് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :