ശ്രീശാന്ത് കളിക്കളത്തിലേക്ക്; അടുത്ത വര്‍ഷം മുതല്‍ കളിക്കാം

   sreesanth , cricket , team india , എസ് ശ്രീശാന്ത് , ക്രിക്കറ്റ് , ബി സി സി ഐ
കൊച്ചി| Last Modified ചൊവ്വ, 20 ഓഗസ്റ്റ് 2019 (17:00 IST)
ഒത്തുകളി ആരോപണത്തില്‍ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബിസിസിഐ
ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഏഴു വര്‍ഷമായി കുറച്ചു. ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡികെ ജെയിനാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.

വിലക്ക് നീങ്ങിയതോടെ അടുത്ത വര്‍ഷം സെപ്റ്റംബറിന് ശേഷം ബിസിസിഐക്ക് കീഴിലുള്ള ഏത് മത്സരങ്ങളിലും ശ്രീശാന്തിന് കളിക്കാന്‍ കഴിയും.

ശ്രീശാന്തിന് ആജീവിനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും ഉടന്‍ തീരുമാനം എടുക്കണമെന്നും കഴിഞ്ഞ ഏപ്രിലില്‍ കോടതി പറഞ്ഞിരുന്നു. തീരുമാനം കൈക്കൊള്ളാന്‍ ബിസിസിഐക്ക് സുപ്രീംകോടതി മൂന്നു മാസത്തെ സമയവും അനുവദിച്ചു. ഈ മൂന്നു മാസം അവസാനിച്ചതോടെയാണ് തീരുമാനം വ്യക്തമാക്കിയത്.

2013 സെപ്റ്റംബര്‍ 13നാണ് ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്. ആ വര്‍ഷത്തെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് ഒത്തുകളിച്ചെന്ന് ആരോപിച്ചായിരുന്നു വിലക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :