1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. BCCI about Virat Kohli's Captaincy

'അടിസ്ഥാനരഹിതം'; കോലിയെ നായകസ്ഥാനത്തു നിന്ന് മാറ്റാന്‍ ആലോചിക്കുന്നില്ലെന്ന് ബിസിസിഐ

Virat Kohli
വിരാട് കോലിയെ നായക സ്ഥാനത്തുനിന്ന് മാറ്റാന്‍ ആലോചിക്കുന്നില്ലെന്ന് ബിസിസിഐ. പരിമിത ഓവര്‍ ഫോര്‍മാറ്റുകളില്‍ നിന്ന് കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് നേരത്തെ ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ പറഞ്ഞു. ടി 20 ലോകകപ്പിന് ശേഷം ഏകദിന, ടി 20 ഫോര്‍മാറ്റുകളില്‍ നിന്ന് കോലി നായകസ്ഥാനം ഒഴിയുമെന്നും രോഹിത് ശര്‍മ നായകനാകുമെന്നും ആയിരുന്നു റിപ്പോര്‍ട്ട്. ടെസ്റ്റില്‍ കോലി നായകസ്ഥാനത്ത് തുടരുമെന്നും ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍, ബിസിസിഐ ഇങ്ങനെയൊരു നീക്കത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് ധുമാല്‍ വ്യക്തമാക്കി. വിവിധ ഫോര്‍മാറ്റുകളില്‍ നായകസ്ഥാനം മാറ്റി പരീക്ഷിക്കുന്ന രീതിയോട് ബിസിസിഐക്ക് യോജിപ്പില്ലെന്നാണ് പുറത്തുവരുന്ന പ്രതികരണങ്ങള്‍. 
 
അടുത്ത ലേഖനം
ബു‌മ്രയെ പിന്തള്ളി ജോ റൂട്ട് ഐസിസി പ്ലെയർ ഓഫ് ദി മന്ത്