ട്രെന്‍റ് ബ്രിഡ്‌ജ്|
jibin|
Last Modified ചൊവ്വ, 21 ഓഗസ്റ്റ് 2018 (14:46 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ കടുത്ത വിമര്‍ശകനാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. വിരാടിന്റെ നേട്ടങ്ങളെയും റെക്കോര്‍ഡുകളെയും നിസാരവത്കരിക്കുകയും തള്ളിക്കളയുകയും ചെയ്യുന്ന നിലപാടാണ് അദ്ദേഹം എന്നും പിന്തുടര്‍ന്നിരുന്നത്.
കോഹ്‌ലിയോട് എന്ന പോലെ ടീം ഇന്ത്യയോടും കടുത്ത വിരോധം പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് വോണ്‍.
എന്നാല്‍ ഇംഗ്ലണ്ടില്‍ കോഹ്‌ലി പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനം വോണിന്റെ മനസ് മാറ്റി. ലോകത്തിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്‌മാന്‍ വിരാട് ആണെന്നാണ് അദ്ദേഹം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
“കോഹ്‌ലിയാണ് ലോകത്തെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്‌മാന്‍. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും റണ്‍സ് അടിച്ചു കൂട്ടാനുള്ള കഴിവാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്” - എന്നും നോട്ടിംഗ്‌ഹാം ടെസ്‌റ്റിനിടെ വോണ്‍ പറഞ്ഞു.
2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ 134 റണ്‍സ് മാത്രം സ്വന്തമാക്കിയ കോഹ്‌ലി ഇത്തവണ രണ്ട് സെഞ്ചുറികളുള്‍പ്പടെ മികച്ച സ്‌കോറുകള്‍ കണ്ടെത്തി.
നോട്ടിംഗ്‌ഹാമില്‍ 97 റണ്‍സ് നേടിയ വിരാട് എഡ്ജ്‌ബാസ്റ്റണില്‍ 149 റണ്‍സും കണ്ടെത്തിയിരുന്നു.