അപർണ|
Last Modified വെള്ളി, 17 ഓഗസ്റ്റ് 2018 (10:43 IST)
ഇംഗ്ലണ്ടില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെ കണക്കിന് പരിഹസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. തുടര്‍ച്ചയായി ബാറ്റിങ് പരാജയം ഏറ്റുവാങ്ങുന്ന കളിക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു ടെസ്റ്റുകളിലും തോറ്റ
ഇന്ത്യ ശനിയാഴ്ച മൂന്നാം ടെസ്റ്റിനൊരുങ്ങുകയാണ്. ഇതിനിടയില്‍ രൂക്ഷ വിമര്‍ശനവും ടീം മാനേജ്‌മെന്റ് ഏറ്റുവാങ്ങുന്നു. ഇതോടെയാണ് കളിക്കാര്‍ക്ക് പരിശീലകന്‍ നിര്‍ദ്ദേശം നല്‍കിയത്.
നേരത്തെ ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞകാര്യം ആവര്‍ത്തിക്കുകയായിരുന്നു പരിശീലകനും. കളിക്കാര്‍ മാനസികമായി മാറാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാറ്റിങ്ങിലെ മികവിനേക്കാൾ മാനസികമായി ബലമാണ് ഇപ്പോൾ ഉണ്ടാകേണ്ടത്.
സാഹചര്യത്തിനൊത്ത് മാനസികനില മാറേണ്ടതുണ്ട്. മാനസിക അച്ചടക്കമാണ് ഈ ടെസ്റ്റ് മത്സരത്തില്‍ വിധിനിര്‍ണയിക്കുക. ആദ്യ രണ്ടു ടെസ്റ്റുകളിലും തോറ്റെങ്കിലും ഇന്ത്യയ്ക്ക് തിരിച്ചുവരാന്‍ കഴിയും. മുന്‍ ചരിത്രവും ഇന്ത്യയ്ക്ക് അനുകൂലമാണ്. 2015ലെ ശ്രീലങ്ക സീരീസില്‍ ഇന്ത്യയത് തെളിയിച്ചതാണെന്നും രവി ശാസ്ത്രി ചൂണ്ടിക്കാട്ടി.