ടീമില്‍ വന്‍ പൊളിച്ചെഴുത്ത് ?; പന്ത് കളിച്ചേക്കും, സൂപ്പര്‍താരം പുറത്തിരിക്കും - കോഹ്‌ലി രണ്ടും കല്‍പ്പിച്ച്!

ടീമില്‍ വന്‍ പൊളിച്ചെഴുത്ത് ?; പന്ത് കളിച്ചേക്കും, സൂപ്പര്‍താരം പുറത്തിരിക്കും - കോഹ്‌ലി രണ്ടും കല്‍പ്പിച്ച്!

 rishabh pant , virat kohli , team india , dhoni , india engalnd test , റിഷഭ് പന്ത് , ഇന്ത്യ ഇംഗ്ലണ്ട് ടെസ്‌റ്റ് , ദിനേഷ് കാര്‍ത്തിക് , ജസ്പ്രീത് ബുംറ , ശിഖര്‍ ധവാന്‍
നോട്ടിങ്ങാം| jibin| Last Modified വെള്ളി, 17 ഓഗസ്റ്റ് 2018 (13:38 IST)
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു ടെസ്‌റ്റുകളും പരാജയപ്പെട്ടതോടെ വിമര്‍ശനത്തിന്റെയും നാണക്കേടിന്റെയും നടുവിലായ ടീം ഇന്ത്യ മൂന്നാം ടെസ്‌റ്റിനിറങ്ങുക വ്യക്തമായ മാറ്റങ്ങളോടെ. വിക്കറ്റിനു മുന്നിലും പിന്നിലും തിളങ്ങാനാകാതെ പോയ ദിനേഷ് കാര്‍ത്തിക്കിനു പകരം റിഷഭ് പന്ത് ടീമിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ആദ്യ രണ്ടു ടെസ്‌റ്റുകളിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാര്‍ത്തിക് നടത്തിയത്. 0, 20, 1, 0 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ അവസാന നാല് ഇന്നിംഗ്‌സുകള്‍. ഈ സാഹചര്യത്തിലാണ് വെടിക്കെട്ട് ബാറ്റ്‌സ്‌മാനായ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടത്തുന്നത്.

ബോളര്‍മാരെ ഭയമില്ലാതെ നേരിടുന്നതിനൊപ്പം ഏതു പൊസിഷനിലും ഇറക്കാവുന്ന ബാറ്റ്‌സ്‌മാന്‍ എന്ന പരിഗണനയുമാണ് പന്തിന് തുണയാകുന്നത്. കഴിഞ്ഞ ദിവസം കാര്‍ത്തിക് കുറച്ചു സമയം മാത്രം നെറ്റ്‌സില്‍ പരിശീലനം നടത്തിയപ്പോള്‍ പന്ത് ഏറെ നേരം പരിശീലനത്തിനായി സമയം ചെലവഴിച്ചു.

പന്തിനെ മൂന്നാം ടെസ്‌റ്റിനായുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുൻ ചീഫ് സിലക്ടർ കൂടിയായ ദിലീപ് വെങ്സർക്കാര്‍ ആവശ്യപ്പെട്ടു. ജസ്പ്രീത് ബുംറയും ശിഖര്‍ ധവാനും തിരിച്ചെത്തുമ്പോള്‍ മുരളി വിജയ്, ലോകേഷ് രാഹുല്‍ എന്നിവരുടെ സ്ഥാനം തുലാസിലാണ്. ഇവരില്‍ ഒരാള്‍ മാത്രമാകും പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകുക.

ഹാർദിക് പാണ്ഡ്യ ടീമില്‍ തുടരുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ കഴിഞ്ഞ ടെസ്‌റ്റില്‍ നിരാശപ്പെടുത്തിയ കുല്‍ദീപ് യാദവ് പുറത്തിരിക്കും. പേസിനെ തുണയ്‌ക്കുന്ന പിച്ചില്‍ നാലു പേസ് ബോളർമാരെ കളിപ്പിക്കാനാകും ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ശ്രമിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :