പരമ്പര ഉറപ്പിച്ചു; പക്ഷെ നാലാം ടെസ്റ്റിലും മനോഭാവം മാറ്റില്ലെന്ന് കോഹ്ലി

നാലാം ടെസ്റ്റിലും ഇതേ മനോഭാവം: കോഹ്‌ലി

സെന്റ് ലൂസിയ| priyanka| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2016 (08:40 IST)
പരമ്പര ഉറപ്പിച്ചെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടെസ്റ്റിലും ആക്രമണോത്സുകരായി കളിക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയ മൂന്നാം ടെസ്റ്റ് ഉജ്ജ്വല ബോളിംഗിലൂടെ തിരിച്ചു പിടിച്ചാണ് ഇന്ത്യ 237 റണ്‍സിന്റെ വിജയം കരസ്ഥമാക്കിയത്.

346 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് രണ്ടാം ഇന്നിങ്‌സില്‍ 108 റണ്‍സിനു പുറത്തായി. മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ശര്‍മയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതം നേടി. 59 റണ്‍സെടുത്ത ഡെയ്ന്‍ ബ്രാവോ മാത്രമാണു വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്.

ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടുകയും മത്സരത്തിലാകെ മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ആര്‍ അശ്വിനാണ് മാന്‍ ഓഫ് ദി മാച്ച്. നാലാം ടെസ്റ്റ് പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ 18 മുതല്‍ നടക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :