താരങ്ങള്‍ക്ക് കോഹ്‌ലി ഒരു നിര്‍ദേശം നല്‍കി; രഹസ്യമറിഞ്ഞ ശ്രീലങ്ക വെറുതെയിരിക്കുമോ ?!

ലങ്കയ്‌ക്കെതിരായ മത്സരം; താരങ്ങള്‍ക്ക് കോഹ്‌ലി ഒരു നിര്‍ദേശം നല്‍കി

 India srilanka , champions trophy , ICC , Virat kohli , team india , BCCI , ചാമ്പ്യന്‍‌സ് ട്രോഫി , ശ്രീലങ്ക , ഇന്ത്യ , എം എസ് ധോണി , പാകിസ്ഥാന്‍ , കോഹ്‌ലി , ഇന്ത്യ പാകിസ്ഥാന്‍ മത്സരം
ലണ്ടന്‍| jibin| Last Modified ബുധന്‍, 7 ജൂണ്‍ 2017 (17:38 IST)
ചാമ്പ്യന്‍‌സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാനെ തരിപ്പണമാക്കി വിജയം ആഘോഷിച്ച ഇന്ത്യന്‍ ടീം വ്യാഴാഴ്‌ച ശ്രീലങ്കയ്‌ക്കെതിരെ മത്സരിക്കാനിറങ്ങുമ്പോള്‍ സഹതാരങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി രംഗത്ത്.

പാകിസ്ഥാനെതിരെ കളിച്ച അതേ ആവേശത്തില്‍ വേണം ലങ്കയെ നേരിടാന്‍. ബാറ്റ്‌സ്‌മാന്മാരും ബോളര്‍മാരും അതേ ഫോം തുടരേണ്ടതുണ്ട്. ആദ്യ കളിയിലേതു പോലുള്ള വിജയമാണ് അടുത്ത മത്സരത്തിലും ഉണ്ടാകേണ്ടതെന്നും കോഹ്‌ലി പറഞ്ഞു.

ടീമിലെ യുവാക്കള്‍ മികച്ച നിലയിലുള്ള കളി പുറത്തെടുക്കുന്നത് ശുഭസൂചകമാണ്. ചാമ്പ്യന്‍സ് ട്രോഫിയിലെ എല്ലാ മത്സരങ്ങളും നിര്‍ണായകമായ സാഹചര്യത്തില്‍ പാകിസ്ഥാനെതിരായ വിജയം കൂടുതല്‍ സന്തോഷവും അത്മവിശ്വാസവും പകരുന്നതാണെന്നും കോഹ്‌ലി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :