Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ താരം മാര്‍ക്രം തന്നെയാണ്

Markram, Virat Kohli, Virat Kohli about Aiden Markram, Kohli about Markram, ഏദന്‍ മാര്‍ക്രം, വിരാട് കോലി, കോലി മാര്‍ക്രത്തെ കുറിച്ച് പറഞ്ഞത്, വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക
രേണുക വേണു| Last Modified ശനി, 14 ജൂണ്‍ 2025 (20:10 IST)
Aiden markram

Aiden Markram: ഒന്നാം ഇന്നിങ്‌സില്‍ പൂജ്യത്തിനു മടങ്ങിയ ഏദന്‍ മാര്‍ക്രത്തെ ഓസ്‌ട്രേലിയ അത്ര കാര്യമായെടുത്തിരുന്നില്ല. രണ്ടാം ഇന്നിങ്‌സിലും മാര്‍ക്രം അതിവേഗം കൂടാരം കയറുമെന്ന് കരുതിയ ഓസീസ് ബൗളര്‍മാര്‍ക്കു പിഴച്ചു. ഒന്നാം ഇന്നിങ്‌സിലെ പോരായ്മകള്‍ പരിഹരിച്ച് ക്ഷമയോടെ ക്രീസില്‍ നിലയുറപ്പിച്ച മാര്‍ക്രം ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പ്പി ആകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ താരം മാര്‍ക്രം തന്നെയാണ്. 282 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയ്ക്കായി പകുതിയോളം റണ്‍സെടുത്തത് മാര്‍ക്രം ആണ്. 207 പന്തുകള്‍ നേരിട്ട മാര്‍ക്രം 14 ഫോറുകളോടെ 136 റണ്‍സെടുത്താണ് പുറത്തായത്.


Aiden markram

മാര്‍ക്രത്തെ കുറിച്ച് ഇന്ത്യന്‍ താരം വിരാട് കോലി വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ പ്രവചനമാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഏഴ് വര്‍ഷവും മൂന്ന് മാസവും മുന്‍പ് മാര്‍ക്രത്തെ കുറിച്ച് സമൂഹമാധ്യമത്തില്‍ കോലി കുറിച്ചത് ഇങ്ങനെയാണ്, 'ഏദന്‍ മാര്‍ക്രത്തിന്റെ ബാറ്റിങ് എന്ത് മനോഹരമായ കാഴ്ചയാണ്'

ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ 2018 മാര്‍ച്ച് 22 മുതല്‍ 25 വരെ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിലെ മാര്‍ക്രത്തിന്റെ ബാറ്റിങ് കണ്ടാണ് അന്ന് കോലി ഈ വാക്കുകള്‍ പങ്കുവെച്ചത്. ഒന്നാം ഇന്നിങ്‌സില്‍ പൂജ്യത്തിനു പുറത്തായ മാര്‍ക്രം അന്ന് രണ്ടാം ഇന്നിങ്‌സില്‍ 145 പന്തില്‍ 10 ഫോറും രണ്ട് സിക്‌സും സഹിതം 84 റണ്‍സ് നേടിയിരുന്നു. ഈ ഇന്നിങ്‌സ് കണ്ടാണ് കോലി മാര്‍ക്രത്തെ പ്രശംസിച്ചത്. കേപ് ടൗണില്‍ നടന്ന ഈ ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 322 റണ്‍സിനു ജയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :