കോലി ഇന്നിറങ്ങുന്നത് ഇന്ത്യക്ക് വേണ്ടി 500-ാം മത്സരം കളിക്കാന്‍

രേണുക വേണു| Last Modified വ്യാഴം, 20 ജൂലൈ 2023 (15:29 IST)

രാജ്യാന്തര ക്രിക്കറ്റില്‍ മറ്റൊരു അപൂര്‍വ നേട്ടം കൈവരിക്കാന്‍ വിരാട് കോലി നാളെ ഇറങ്ങുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ഇന്ത്യക്ക് വേണ്ടി 500-ാം രാജ്യാന്തര മത്സരം കളിക്കുന്ന താരമെന്ന നേട്ടം കോലി കൈവരിക്കും. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് വിരാട് കോലി.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (664), മഹേന്ദ്രസിങ് ധോണി (535), രാഹുല്‍ ദ്രാവിഡ് (504) എന്നിവരാണ് ഈ നേട്ടം നേരത്തെ കൈവരിച്ച താരങ്ങള്‍. ഇപ്പോള്‍ ഇന്ത്യക്ക് വേണ്ടി കളിക്കുന്നവരില്‍ രോഹിത് ശര്‍മയാണ് (442) വിരാട് കോലിക്ക് പിന്നില്‍.

ഇന്ത്യക്ക് വേണ്ടി 110 ടെസ്റ്റുകളും 274 ഏകദിനങ്ങളും 115 ട്വന്റി 20 മത്സരങ്ങളും കോലി കളിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :