ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്‌മാന്‍ കോഹ്‌ലിയോ, സ്‌മിത്തോ ?; തുറന്ന് പറഞ്ഞ് വോണ്‍

 virat kohli , team india , shane warne , steve smith , കോഹ്‌ലി , വിരാട് കോഹ്‌ലി , കെയ്‌ന്‍ വില്യംസണ് , ജോ റൂട്ട് , സ്‌റ്റീവ് സ്‌മിത്ത്
മാഞ്ചസ്‌റ്റര്‍| Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (17:08 IST)
ലോകക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ ആരെന്ന ചോദ്യത്തിന് ഉത്തരം നല്‍കുക എളുപ്പമാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി, ന്യൂസിലന്‍ഡ് ക്യാപ്‌റ്റന്‍ കെയ്‌ന്‍ വില്യംസണ്‍, ഇംഗ്ലണ്ടിന്റെ ജോ റൂട്ട് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണ്.

ഈ ലിസ്‌റ്റില്‍ നിന്നും കഴിഞ്ഞ ഒരു വര്‍ഷമായി തള്ളപ്പെട്ട ഒരു താരത്തിന്റെ പേരാണിപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. ഓസ്‌ട്രേലിയന്‍ താരം സ്‌റ്റീവ് സ്‌മിത്ത്, കോഹ്‌ലിക്ക് ഒപ്പം നില്‍ക്കുന്ന അല്ലെങ്കില്‍ ഒപ്പം നില്‍ക്കുന്ന എതിരാളി.

പന്ത് ചുരുണ്ടല്‍ വിവാദത്തിലെ വിലക്കിന് ശേഷം ആഷസ് പോരിലെ ഇരട്ട സെഞ്ചുറിയോടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സ്‌മിത്ത്. മൂന്ന് ടെസ്റ്റില്‍ മൂന്ന് സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയുമടക്കം147.25 ശരാശരിയില്‍ 589 റണ്‍സാണ് സ്‌മിത്ത് ഇതുവരെ അടിച്ചുകൂട്ടിയത്.

ഈ സാഹചര്യത്തിലാണ് കേമന്‍ കോഹ്‌ലിയോ സ്‌മിത്തോ എന്ന ചോദ്യം ഉയര്‍ന്നത്. ഇതിന് ഉത്തരം നല്‍കിയിരിക്കുകയാണ് ഓസീസിന്റെ ഇതിഹാസ സ്‌പിന്നര്‍ ഷെയ്‌ന്‍ വോണ്‍. ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം കോഹ്‌ലിയാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

പരിമിത ഓവര്‍ ക്രിക്കറ്റില്‍ കേമന്‍ കോഹ്‌ലിയാണ്. എന്നാല്‍, ടെസ്‌റ്റ് മത്സരങ്ങളില്‍ സ്‌മിത്താണ് മികച്ച ബാറ്റ്‌സ്‌മാന്‍. തന്‍റെ തെരഞ്ഞെടുപ്പ് മോശമായി വിരാടിനെ തെരഞ്ഞെടുക്കേണ്ടിവന്നാല്‍ സന്തോഷമേയുള്ളൂ. കാരണം, കോഹ്‌ലി ഇതിഹാസമാണ്. എല്ലാ ഫോര്‍മാറ്റാലും പരിഗണിച്ചാല്‍ ഇന്ത്യന്‍ ക്യാപ്‌റ്റനാണ് മികച്ച താരം -
എന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :