‘ആ താരത്തെ പുറത്തിരുത്തി പകരം രോഹിത്തിനെ കളിപ്പിക്കണം’; നിലപാട് കടുപ്പിച്ച് ഗാംഗുലി

  sourav ganguly , rohit sharma , team india , രോഹിത് ശര്‍മ്മ , സൗരവ് ഗാംഗുലി , വെസ്‌റ്റ് ഇന്‍ഡീസ്
കൊല്‍ക്കത്ത| Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (19:37 IST)
ആരാധകരുടെ പ്രിയതാരം രോഹിത് ശര്‍മ്മയെ ടെസ്‌റ്റ് ഓപ്പണറാക്കണമെന്ന ആവശ്യം പതിവായി ഉയര്‍ത്തുന്ന താരമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി.

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടെസ്‌റ്റ് പരമ്പരകളിലും ഹിറ്റ്‌മാന് ടീമില്‍ ഇടം നേടാനായില്ല. ഇതോടെയാണ് നിലപാട് കടുപ്പിച്ച് ദാദ രംഗത്ത് എത്തിയത്.

രോഹിത് മികച്ച താരമാണെന്നതില്‍ സംശയമില്ല. അജിങ്ക്യാ രഹാനെയും ഹനുമ വിഹാരിയും മികച്ച പ്രകടനം നടത്തുന്നതിനാല്‍ രോഹിത്തിനെ മധ്യനിരയില്‍ ഇറക്കേണ്ടതില്ല. തുടര്‍ച്ചയായി പരാജയപ്പെടുന്ന കെ എല്‍ രാഹുലിന് പകരമായിട്ട് അദ്ദേഹത്തെ പരീക്ഷിക്കാം.


മികച്ച താരമായ മായങ്കിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ് ചെയ്യേണ്ടത്. ഓപ്പണിംഗില്‍ ഇപ്പോഴും പരീക്ഷണം നടത്താം. രോഹിത്തിനെ ഈ സ്ഥാനത്ത് ഇറക്കുകയാണ് വേണ്ടതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :