ഗ്രൗണ്ടില്‍ ബാറ്റുവീശി കോഹ്ലി, ഗ്യാലറിയില്‍ ഒളിച്ചു കളിച്ച് അനുഷ്‌ക!

അപർണ| Last Modified ശനി, 5 ജനുവരി 2019 (14:50 IST)
ഇന്ത്യ ഓസ്‌ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റ് സിഡ്‌നിയില്‍ നടക്കുകയാണ്. മത്സരത്തില്‍ വിരാട് കോഹ്ലിയെയും ഇന്ത്യന്‍ ടീമിനെയും പ്രോത്സാഹിപ്പിക്കാന്‍ ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും എത്തിയിരുന്നു. ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ വൈറലാകുന്നത് അനുഷ്കയുടെ ചിത്രങ്ങളാണ്.

കോഹ്ലി ഗ്രൗണ്ടില്‍ ബാറ്റ് ചെയ്യുമ്പോള്‍ അതിലും ആവേശത്തോടെ ഭർത്താവിന് വേണ്ടി ഗാലറിയിലിരുന്ന് കൈയ്യടിക്കുന്ന അനുഷ്‌കയുടെ ചിത്രമാണ് സിഡ്‌നിയിൽ കാണാൻ കഴിഞ്ഞത്. എല്ലാത്തവണയും പോലെ ഇത്തവണയും അതീവസന്തോഷവതിയായിരുന്നു അനുഷ്ക.

കോഹ്ലിക്ക് സപ്പോർട്ട് നൽകുന്നതിടയില്‍ ക്യാമറ കണ്ണില്‍പ്പെട്ടപ്പോല്‍ മുഖം പൊത്തുകയും ചിരിക്കുകയും ചെയ്യുന്ന അനുഷ്‌കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ്യില്‍ വൈറലാവുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :