കോഹ്‌ലിയെ പരിഹസിക്കുന്ന കാണികള്‍ക്കെതിരെ ആഞ്ഞടിച്ച് പോണ്ടിംഗ്

കോഹ്‌ലിയെ പരിഹസിക്കുന്ന കാണികള്‍ക്കെതിരെ ആഞ്ഞടിച്ച് പോണ്ടിംഗ്

 ponting , team india , cricket , virat kohli , ഓസ്ട്രേലിയ , വിരാട് കോഹ്‌ലി , ഇന്ത്യ , ക്രിക്കറ്റ്
സിഡ്നി| jibin| Last Modified വെള്ളി, 4 ജനുവരി 2019 (16:22 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി പുറത്തായതിനു പിന്നാലെ കൂവിയാർത്ത ഓസ്ട്രേലിയൻ കാണികള്‍ക്കെതിരെ റിക്കി പോണ്ടിംഗ്.

“വിരാട് പുറത്തായപ്പോള്‍ കാണികള്‍ കൂവിയിട്ടുണ്ടെങ്കിലും അതും തികച്ചും അപമാനകരമാണ്. എതിര്‍ ടീമിന് കുറച്ചുകൂടി ബഹുമാനം നല്‍കേണ്ടതുണ്ട്. പെര്‍ത്ത് ടെസ്‌റ്റിലും താന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു” - എന്നും പോണ്ടിംഗ് വ്യക്തമാക്കി.

കാണികളുടെ ഇത്തരം പ്രവര്‍ത്തികള്‍ അപമാനകരമാണെന്ന് ക്രിക്കറ്റ് സിഇഒ കെവിൻ റോബർട്ട്സും പറഞ്ഞു. പരസ്പര ബഹുമാനത്തോടെ മാത്രമേ നമ്മൾ കളത്തിൽ പെരുമാറാൻ പാടുള്ളൂ.

നമ്മുടെ രാജ്യം സന്ദർശിക്കാനെത്തിയിരിക്കുന്ന ഇന്ത്യൻ ടീമിനെ മികച്ച അനുഭവങ്ങൾ സമ്മാനിച്ചുവേണം നാം തിരിച്ചയക്കാന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :