രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ച്വറി നേടി ഇന്ത്യൻ താരം

അപർണ| Last Modified ചൊവ്വ, 1 ജനുവരി 2019 (12:30 IST)
രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി മേഘാലയ താരം പുനിത് ബിഷ്ടിന്‍. സിക്കിമിനെതിരായ മത്സരത്തിലാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് പുനിത്തിന്റെ ട്രിപ്പിള്‍ സെഞ്ച്വറി. കേവലം 332 പന്തുകളില്‍ നിന്ന് 343 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ പുനിത് സ്വന്തമാക്കിയത്.

പുനിത്തിനെ കൂടാതെ യേഗ്ഷ് നാഗറും മേഘാലയക്കായി സെഞ്ച്വറി നേടി. ഇതോടെ മേഘാലയ സിക്കിമിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 219 റണ്‍സിന് മറുപടിയായി നാല് വിക്കറ്റ് നഷ്ടത്തില്‍ 774 റണ്‍സാണ് അടിച്ച് കൂട്ടിയത്. മേഘാടലയക്ക് നിലവില്‍ 555 റണ്‍സ് ലീഡുണ്ട്.

മിസോറമിനെതിരായ കഴിഞ്ഞ മത്സരത്തിലും പുനിത്ത് മികച്ച പ്രകടനം കാഴച്ചവെച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :