1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Venkitesh prasad slams KL rahul

രാഹുൽ തുഴഞ്ഞ് നിന്ന് തോൽപ്പിക്കുന്നത് ഇതാദ്യമല്ല, തുറന്നടിച്ച് വെങ്കിടേഷ് പ്രസാദ്

KL Rahul
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ലഖ്നൗ നായകൻ കെ എൽ രാഹുലിൻ്റെ മെല്ലെപ്പോക്കിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദ്. രാഹുലിൻ്റെ കടുത്ത വിമർശകരിൽ ഒരാളായ വെങ്കിടേഷ് പ്രസാദ് ഇതിന് മുൻപും താരത്തെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. കെ എൽ രാഹുൽ ഇതാദ്യമായല്ല ടീമിനെ തുഴഞ്ഞ് തോൽപ്പിക്കുന്നത് എന്നതാണ് രാഹുലിനെതിരെ പ്രസാദിൻ്റെ വിമർശനം. അനായാസം ജയിക്കാവുന്ന മത്സരം രാഹുലിൻ്റെ സമീപനം കാരണം ലഖ്നൗ കൈവിട്ടതായി താരം ട്വീറ്റ് ചെയ്തു.
 
മത്സരത്തിൽ 9 വിക്കറ്റ് ശേഷിക്കെ 25 പന്തിൽ നിന്നും 30 റൺസായിരുന്നു പഞ്ചാബിന് വിജയിക്കാനായി ആവശ്യമുണ്ടായിരുന്നത്. ഇങ്ങനെയൊരു സാഹചര്യത്തിൽ നിന്നും കളി തോൽപ്പിക്കാൻ അമ്പരപ്പിക്കുന്ന ബാറ്റിംഗ് പ്രകടനം കൊണ്ട് മാത്രമെ സാധിക്കുകയുള്ളുവെന്നും വെങ്കിടേഷ് പ്രസാദ് പറഞ്ഞു. അതേസമയം സമൂഹമാധ്യമങ്ങളിലും താരത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. സ്വന്തം ബാറ്റിംഗ് നേട്ടങ്ങൾ മാത്രം കണക്കിലെടുത്താണ് രാഹുൽ ബാറ്റ് ചെയ്യുന്നതെന്നും ഈ സമീപനം ടീമിനെ ദോഷകരമായി ബാധിക്കുന്നുവെന്നും രാഹുലിനെ വിമർശിക്കുന്നവർ പറയുന്നു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ധോനി കളം ഒഴിയുമ്പോഴെ ആ വിടവ് അറിയാനാകു: മുൻ ഇംഗ്ലണ്ട് നായകൻ