ടി20യിൽ അതിവേഗത്തിൽ 6,000 റൺസ് നേടുന്ന ഇന്ത്യക്കാരൻ, റെക്കോർഡ് ബുക്കിൽ ഇടം നേടി സൂര്യകുമാർ യാദവ്

അഭിറാം മനോഹർ| Last Modified ഞായര്‍, 23 ഏപ്രില്‍ 2023 (10:33 IST)
ടി20 ക്രിക്കറ്റിൽ അതിവേഗത്തിൽ 6,000 റൺസ് പൂർത്തിയാക്കുന്ന ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കി സൂര്യകുമാർ യാദവ്. പഞ്ചാബ് കിംഗ്സിനെതിരെ നേടിയ അർധ്സെഞ്ചുറിയോടെയാണ് താരം ഈ നേട്ടത്തിലെത്തിയത്. ടി20 ക്രിക്കറ്റിൽ നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിലാണ് സൂര്യകുമാറിൻ്റെ റെക്കോർഡ് നേട്ടം.

ആറായിരം റൺസിലെത്താൻ 4017 പന്തുകളാണ് സൂര്യകുമാറിന് വേണ്ടിവന്നത്. ക്രിസ് ഗെയ്ൽ,ആന്ദ്രേ റസ്സൽ,ഗ്ലെൻ മാക്സ്വെൽ,കിറോൺ പൊള്ളാർഡ് എന്നീ താരങ്ങൾ മാത്രമാണ് സൂര്യകുമാറിനേക്കാൾ വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങൾ. 4295 പന്തിൽ നിന്നും 6000 ടി20 റൺസ് തികച്ച സുരേഷ് റെയ്നയാണ് സൂര്യകുമാറിന് തൊട്ടുപിന്നിലുള്ള ഇന്ത്യൻ താരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :