ചിപ്പി പീലിപ്പോസ്|
Last Modified ശനി, 29 ഫെബ്രുവരി 2020 (10:07 IST)
ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബലവും തുറുപ്പുചീട്ടും എല്ലാം നായകൻ എം എസ് ധോണി ആണ്. 2008 മുതല്‍ ചെന്നൈ നായകനായ ധോണി ഇന്നും അതേ സ്ഥാനത്ത് തന്നെയാണുള്ളത്. ഐപിഎല്‍ ആരംഭിച്ച 2008 മുതല്‍ ധോണി ചെന്നൈ കളിച്ച എല്ലാ സീസണുകളിലും അവരെ പ്ലേ ഓഫിലെത്തിച്ചു.
ചെന്നൈയുടെ വിജയത്തിൽ ധോണിയുടെ പങ്ക് വളരെ വലുതാണ്. നിലവില്‍ ധോണിയില്ലാത്ത ചെന്നൈ ടീമിനെ കുറിച്ച് ആലോചിക്കാന്‍ പോലും ആരാധകര്‍ക്ക് കഴിയില്ല. 2008ലായിരുന്നു ആദ്യ എഡിഷന്‍.
അന്ന് ഐപിഎല്ലിനു മുന്നോടിയായി നടന്ന താരലേലത്തിൽ പക്ഷേ ധോണിയെ സ്വന്തമാക്കാൻ ആയിരുന്നില്ല ചെന്നൈയുടെ പ്ലാൻ.
വീരേന്ദ്ര സെവാഗിനെ ടീമിലെത്തിക്കാനായിരുന്നു ചെന്നൈയുടെ ആലോചന. സെവാഗ് വേണോ ധോണി വേണോ എന്ന കാര്യത്തിൽ തർക്കമായി. ടീം ഉടമയായിരുന്ന എന്‍ ശ്രീനിവാസന് ധോണിയെ എടുക്കുന്നതിനോട് താൽപ്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ 2008- ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സെലക്ടറായിരുന്ന വിബി ചന്ദ്രശേഖറിനെ ധോണി മതിയെന്നായിരുന്നു. പക്ഷേ സെവാഗിനെ ലേലത്തില്‍ നിന്ന് സ്വന്തമാക്കാമെന്ന് ആദ്യം പറഞ്ഞ ശ്രീനിവാസന്‍ പിന്നീട് നിലപാട് തിരുത്തുകയായിരുന്നു. അത് ചരിത്രമാകുകയും ചെയ്തു. വിബി ചന്ദ്രശേഖറാണ് അടുത്തിടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
2008- ലെ താരലേലത്തില്‍ 1.5 മില്ല്യണ്‍ മുടക്കിയാണ് ചെന്നൈ ധോണിയെ ടീമിലെത്തിച്ചത്. ആ സീസണില്‍ ടീമിനെ ഫൈനലിലെത്തിച്ച് ധോണി വിശ്വാസം കാത്തു. ചെന്നൈയുടേയും ആരാധകരുടേയും വിശ്വാസം ധോണി ഇപ്പോഴും കാത്തുസൂക്ഷിക്കുകയാണ്.