ഐഎസ്എൽ സെമിഫൈനൽ മത്സരങ്ങൾക്ക് നാളെ തുടക്കം

അഭിറാം മനോഹർ| Last Modified വെള്ളി, 28 ഫെബ്രുവരി 2020 (18:34 IST)
ഐ എസ് എല്‍ ആറാം സീസണിലെ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് ശനിയാഴ്ച്ച തുടക്കമാവും. ആദ്യ പാദ സെമി ഫൈനൽ മത്സരത്തിൽ ശനിയാഴ്ച്ച ചെന്നൈയ്ന്‍ എഫ് സി, എഫ് സി ഗോവയെ നേരിടും. ചെന്നൈയ്‌ന്റെ മൈതാനത്താണ് മത്സരം.

ഞായറാഴ്ച ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നിലവിലെ ജേതാക്കളായ ബെംഗളൂരു എഫ് സിയും അത്‌ലറ്റിക്കോ കൊൽക്കത്തയും ഏറ്റുമുട്ടും. മാർച്ച് ഏഴിനായിരിക്കും ചെന്നൈയ്ന്‍ എഫ് സിയും എഫ് സി ഗോവയും തമ്മിലുള്ള രണ്ടാം പാദമത്സരം.എട്ടാം തീയതിയായിരിക്കും കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്കില്‍ ബെംഗളൂരു എഫ് സിയും എ ടി കെയും തമ്മില്‍ രണ്ടാംപാദ സെമി മത്സരം നടക്കുന്നത്.മാര്‍ച്ച് 14-ന് ഗോവയിലാണ് ഫൈനല്‍ മത്സരം.

ഇരുപാദങ്ങളിലുമായി നടക്കുന്ന മത്സരങ്ങളില്‍ ഗോള്‍നില തുല്യമായാല്‍ എവേ ഗോള്‍ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :